
റിയാദ്: സൗദി അറേബ്യയുടെ പുതിയ ആരോഗ്യ മന്ത്രിയായി (Health Minister) ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ (Fahad Bin Abdulrahman Al Jalajel ) ചുമതലയേറ്റു. വെർച്വൽ സംവിധാനത്തിലൂടെ ചൊവ്വാഴ്ചയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്.
ആരോഗ്യ മന്ത്രിയായിരുന്ന ഡോ. തൗഫീഖ് അൽറബീഅയെ ഹജ്ജ് ഉംറ മന്ത്രിയാക്കിയും ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിലിനെ പുതിയ ആരോഗ്യ മന്ത്രിയായും നിയോഗിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൽമാൻ രാജാവ് ഉത്തരവിട്ടത്. നേരത്തെ ആരോഗ്യ മന്ത്രാലയത്തിലെ ആസൂത്രണ വികസന സഹമന്ത്രിയായിരുന്നു ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam