
കുവൈത്ത് സിറ്റി: പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി പ്രവാസിയുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്ത രണ്ട് അജ്ഞാതര്‍ക്കായി അന്വേഷണം ശക്തമാക്കി കുവൈത്ത് പൊലീസ്. പാകിസ്ഥാന്‍ സ്വദേശിയായ ഡ്രൈവറുടെ പക്കല്‍ നിന്ന് 600 കുവൈത്തി ദിനാറാണ് പ്രതികള്‍ തട്ടിയെടുത്തത്.
ക്രെയിന്‍ ഡ്രൈവറാണ് കബളിപ്പിക്കപ്പെട്ടത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറിന്‍റെ വിവരങ്ങളും മറ്റും ഇയാള്‍ വടക്ക് പടിഞ്ഞാറന്‍ കുവൈത്തിലെ അല്‍ ജഹ്റ ഗവര്‍ണറേറ്റ് പൊലീസിന് കൈമാറി. പ്രതികള്‍ ഉപയോഗിച്ച വാഹനം മോഷ്ടിച്ചതാണെന്നാണ് കരുതുന്നത്.
ക്രെയിന്‍ ഓടിക്കുന്നതിനിടെ 41കാരനായ പ്രവാസിക്ക് മുമ്പില്‍ 20 വയസ്സുള്ള രണ്ട് യുവാക്കളെത്തി. സാധാരണ വേഷമായിരുന്നു ഇവര്‍ ധരിച്ചത്. ഒരാള്‍ പരമ്പരാഗത കുവൈത്തി വസ്ത്രവും മറ്റൊരാള്‍ സ്പോര്‍ട്സ് വെയറുമാണ് ധരിച്ചിരുന്നത്. പൊലീസാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ഇവര്‍ പ്രവാസിയുടെ ഐഡി കാര്‍ഡും പഴ്സും പരിശോധിച്ചു. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം യുവാക്കള്‍ പ്രവാസിയുടെ പഴ്സ് കൈക്കലാക്കുകയും ഇതിനുള്ളില്‍ ഉണ്ടായിരുന്ന 600 കുവൈത്തി ദിനാര്‍ തട്ടിയെടുക്കുകയുമാണ് ചെയ്തതത്.
Read More - നടുറോഡില്‍ പൂര്‍ണ നഗ്നനായി നടന്നു; പ്രവാസിയെ നാടുകടത്താന്‍ ഉത്തരവ്
ആൾമാറാട്ടത്തിലൂടെ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ വനിതയ്ക്ക് 15 വർഷം തടവുശിക്ഷ
കുവൈത്ത് സിറ്റി: കുവൈത്തി സ്ത്രീയായി ആൾമാറാട്ടം നടത്തി വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ വനിതയ്ക്ക് 15 വർഷത്തെ തടവുശിക്ഷ. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വദേശി സ്ത്രീയായി ചമഞ്ഞ് ബാങ്കുകളിൽ നിന്നും മറ്റ് വ്യക്തികളില്‍ നിന്നും 100,000 കുവൈത്തി ദിനാറിന്റെ വായ്പകൾ നേടിയെടുക്കുകയാണ് ഇവര്‍ ചെയ്തത്.
കുവൈത്തി സ്ത്രീയുടെ പേരിലുള്ള നഷ്‌ടപ്പെട്ട കാർഡിന് പകരമായി പുതിയ സിവിൽ ഐഡന്റിഫിക്കേഷൻ കാർഡിന് പ്രതി അപേക്ഷിച്ചതായും കേസ് ഫയലുകൾ വ്യക്തമാക്കുന്നു. വന്‍തുക വായ്പ ലഭിക്കുന്നതിന് ഈ പുതിയ കാര്‍ഡാണ് പ്രതി ഉപയോഗിച്ചത്. വ്യക്തികളും ബാങ്കുകളും നിരവധി സാമ്പത്തിക കേസുകള്‍ ഫയൽ ചെയ്തപ്പോഴാണ് തട്ടിപ്പിന് ഇരയായ സ്ത്രീ വിവരം അറിയുന്നത്.
Read More - ആവശ്യം വര്‍ദ്ധിച്ചു; ഒമ്പത് മാസത്തിനിടെ കുവൈത്തില്‍ വിറ്റത് 10.8 ടൺ സ്വര്‍ണം
വ്യാജരേഖ കെട്ടിച്ചമച്ചെന്ന് കേസ് ഫയൽ ചെയ്യുകയും രേഖകളിലെ പരാതിക്കാരിയുടെ ഒപ്പ് വ്യാജമാണെന്ന് തെളിയിക്കാൻ ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന് ലോൺ രേഖകൾ റഫർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അന്വേഷണത്തിലും പരിശോധനയിലും ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെയാണ് ആള്‍മാറാട്ടം നടത്തിയ സ്ത്രീക്ക് ക്രിമിനല്‍ കോടതി 15 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ