കുവൈത്തിലെ കൊറോണ വൈറസ് ബാധയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു

By Web TeamFirst Published Feb 28, 2020, 7:18 PM IST
Highlights


അതേസമയം കുവൈത്തില്‍ നിന്ന് വ്യോമമാര്‍ഗമോ കരമാര്‍ഗമോ പുറത്തേക്ക് പോകുന്നവര്‍ തിരികെ വരുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ക്ക് വിധേയമാകേണ്ടിവരും.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 126 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചുവെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും വിശ്വസ്തമായ ഉറവിടങ്ങളെ മാത്രം വാര്‍ത്തകള്‍ക്കായി ആശ്രയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം കുവൈത്തില്‍ നിന്ന് വ്യോമമാര്‍ഗമോ കരമാര്‍ഗമോ പുറത്തേക്ക് പോകുന്നവര്‍ തിരികെ വരുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ക്ക് വിധേയമാകേണ്ടിവരും. 14 ദിവസം ഐസൊലേഷനില്‍ കഴിയണമെന്നതടക്കമാണ് ആരോഗ്യ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് അംഗീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുമെന്നും അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

click me!