ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു

By Web TeamFirst Published Apr 15, 2020, 11:01 PM IST
Highlights
ഒരു ചോദ്യാവലി പൂരിപ്പിച്ച ശേഷം 20 സുഹൃത്തുക്കള്‍ക്കോ അല്ലെങ്കില്‍ അഞ്ച് വാട്സ്ആപ് ഗ്രൂപ്പുകളിലേക്കോ ഷെയര്‍ ചെയ്താല്‍ സൗജന്യ കൂപ്പണ്‍ ലഭിക്കുമെന്നാണ് വാഗ്ദാനം. 
ദുബായ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് 500 ഡോളറിന്റെ സൗജന്യ കൂപ്പണ്‍ നല്‍കുന്നെന്ന് വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. വാട്സ്ആപ് വഴിയും ഫേസ്‍ബുക്ക് അടക്കമുള്ള മറ്റ് സാമൂഹിക മാധ്യമങ്ങള്‍ വഴിയുമാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇതിനായി ഒരു വെബ്‍സൈറ്റും സൃഷ്ടിച്ചിട്ടുണ്ട്.

ഒരു ചോദ്യാവലി പൂരിപ്പിച്ച ശേഷം 20 സുഹൃത്തുക്കള്‍ക്കോ അല്ലെങ്കില്‍ അഞ്ച് വാട്സ്ആപ് ഗ്രൂപ്പുകളിലേക്കോ ഷെയര്‍ ചെയ്താല്‍ സൗജന്യ കൂപ്പണ്‍ ലഭിക്കുമെന്നാണ് വാഗ്ദാനം. ഇതുപയോഗിച്ച് ലുലുവിന്റെ ഏത് ഔട്ട്‍ലെറ്റുകളില്‍ നിന്നും 500 ഡോളറിന്റെ പര്‍ച്ചേസ് നടത്താമെന്നും ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാമെന്നുമാണ് വ്യാജ സന്ദേശത്തിലുണ്ട്.

ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്നും അവ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ വി നന്ദകുമാര്‍ അറിയിച്ചു. ലുലു ഗ്രൂപ്പിന്റെ ഓഫറുകളും പദ്ധതികളും ഔദ്യോഗിക സോഷ്യല്‍ മീഡിയാ പേജുകള്‍ വഴിയും വിശ്വസ്ത മാധ്യമങ്ങള്‍ വഴിയും മാത്രമേ പുറത്തുവിടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
click me!