അനുചിതവുമായ പോസുകളിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെന്ന കേസ്, ഫാഷൻ ഇൻഫ്ലുവൻസറായ സ്ത്രീക്ക് തടവും പിഴയും നാടുകടത്തലും വിധിച്ച് ബഹ്റൈൻ കോടതി

Published : Aug 04, 2025, 05:18 PM IST
jail

Synopsis

സാമൂഹിക മാധ്യമ അക്കൗണ്ടിൽ സ്ത്രീയുടെ മാന്യമല്ലാത്തതും അനുചിതവുമായ പോസുകളിലുള്ള വീഡിയോകൾ പ്രദർശിപ്പിച്ചെന്നതാണ് കേസ്. 

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തതിന് കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് ഫാഷൻ ഇൻഫ്ലുവൻസർക്ക് ബഹ്റൈനില്‍ ഒരു വർഷം തടവും 200 ബഹ്‌റൈൻ ദിനാർ പിഴയും ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു. വ്യക്തിയുടെ മൊബൈൽ ഫോണുകൾ കണ്ടുകെട്ടാനും ശിക്ഷാ കാലാവധി കഴിഞ്ഞാൽ അവരെ സ്ഥിരമായി നാടുകടത്താനും ഉത്തരവിട്ടുകൊണ്ട് മൈനർ ക്രിമിനൽ കോടതി നേരിട്ട് വിധി പുറപ്പെടുവിച്ചു.

സാമൂഹിക മാധ്യമ അക്കൗണ്ടിൽ സ്ത്രീയുടെ മാന്യമല്ലാത്തതും അനുചിതവുമായ പോസുകളിലുള്ള വീഡിയോകൾ പ്രദർശിപ്പിച്ചതായി കാണിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം ഡയറക്ടറേറ്റ് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് കേസ് പുറത്തുവന്നത്. ഉള്ളടക്കം പൊതു മര്യാദ നിയമങ്ങൾ ലംഘിക്കുന്നതാണെന്നും കുവൈറ്റിത്തിന്‍റെ സാംസ്കാരിക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും പ്രോസിക്യൂട്ടർമാർ വാദിച്ചു. അറസ്റ്റ് ചെയ്യാൻ വാറണ്ട് പുറപ്പെടുവിക്കുകയും അന്വേഷകർ പിന്നീട് അവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ദൃശ്യങ്ങൾ തന്റേതാണെന്ന് സ്ത്രീ സമ്മതിച്ചു. തെളിവായി അവരുടെ ഫോൺ പിടിച്ചെടുത്തു, കോടതി അന്തിമ വിധി പറയുന്നതുവരെ അന്വേഷണത്തിലുടനീളം അവര്‍ കസ്റ്റഡിയിൽ തുടർന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ