
റിയാദ്: സൗദി-യുഎഇ അതിർത്തിയിലെ ബത്ഹ ചെക്ക്പോസ്റ്റിൽ വൻ ലഹരി വേട്ട. രാജ്യത്തേക്ക് കടക്കാനെത്തിയ രണ്ട് ട്രക്കുകളിൽ നിന്ന് നിരോധിത ലഹരി മരുന്നായ എട്ട് ലക്ഷം കാപ്റ്റഗൺ ഗുളികകൾ പിടികൂടി. ഒരു ട്രക്കിന്‍റെ പിന്നിലെ ബോഡിയിൽ ലോഹ പാളിക്കുള്ളിലും മറ്റേ ട്രക്കിന്‍റെ ടയറുകൾ ഉൾപ്പടെയുള്ള ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ.
സംശയം തോന്നി വാഹനങ്ങൾ നിർത്തിച്ച് വിശദ പരിശോധന നടത്തുകയായിരുന്നു. ഒരു ട്രക്കിെൻറ പിൻവശത്തെ ബോഡിയുടെ ലോഹ പളി മുറിച്ചാണ് ഗുളികകൾ കണ്ടെത്തിയത്. അതുപോലെ മറ്റെ ട്രക്കിെൻറ ടയറുകൾക്കുള്ളിലും ബോഡിയുടെ വിവിധഭാഗങ്ങളിലും ഒളിപ്പിച്ച ഗുളികകൾ സൂക്ഷ്മ പരിശോധയിലാണ് കണ്ടെത്തിയത്. സൗദി കസ്റ്റംസ് അതോറിറ്റിയുടെ നിതാന്ത ജാഗ്രതയാണ് ഇത്രയും വിദഗ്ധമായി ഒളിപ്പിച്ചുള്ള മയക്കുമരുന്ന് കടത്ത് കണ്ടെത്താനും പരാജയപ്പെടുത്താനും സഹായിച്ചത്.
രാജ്യത്തിെൻറെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുമെന്നും കള്ളക്കടത്തുകാരുടെ ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ഇത്തരം മയക്കുമരുന്നുകളും മറ്റ് നിരോധിത വസ്തുക്കളും കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിലൂടെ സമൂഹത്തിെൻറ സുരക്ഷയും സംരക്ഷണവും വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇത്തരം ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അതോററ്റിയെ അറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam