പത്തുവയസ്സുള്ള മകളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു; പിതാവ് അറസ്റ്റില്‍

Published : Nov 09, 2022, 10:30 PM ISTUpdated : Nov 09, 2022, 10:33 PM IST
പത്തുവയസ്സുള്ള മകളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു; പിതാവ് അറസ്റ്റില്‍

Synopsis

പെണ്‍കുട്ടിയുടെ പിതാവിന് പുറമെ ഭര്‍ത്താവും മതപുരോഹിതനും സംഭവത്തില്‍ അറസ്റ്റിലായി.

യെമന്‍: പത്തുവയസ്സുകാരിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. യെമനിലാണ് സംഭവം. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

പെണ്‍കുട്ടിയുടെ പിതാവിന് പുറമെ ഭര്‍ത്താവും മതപുരോഹിതനും സംഭവത്തില്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ പ്രായത്തില്‍ കൃത്രിമം കാണിച്ച് വിവാഹം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസ് പേഴ്സണല്‍ സ്റ്റാറ്റസ് കോടതിക്ക് കൈമാറി. സാമൂഹിക മാധ്യമങ്ങളില്‍ സംഭവം പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതിഷേധമറിയിച്ചത്. അറസ്റ്റിലായവര്‍ക്ക് ഉയര്‍ന്ന ശിക്ഷ നല്‍കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

Read More - കാമുകിയോട് അശ്ലീല സംഭാഷണം നടത്തിയെന്ന പേരില്‍ യുഎഇയില്‍ സുഹൃത്തിനെ കുത്തിയ യുവാവിന് ശിക്ഷ

ടിക് ടോക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയ സഹോദരനെ പെണ്‍കുട്ടി കുത്തിക്കൊന്നു

കെയ്റോ: സഹോദരനെ പെണ്‍കുട്ടി കുത്തിക്കൊലപ്പെടുത്തി. ഈജിപ്തിലാണ് സംഭവം. ടിക് ടോക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

ഗര്‍ബിയ ഗവര്‍ണറേറ്റിലെ അര്‍ദ് ജാഫര്‍ ഗ്രാമത്തില്‍ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നെന്ന് ഈജിപ്ഷ്യന്‍ പൊലീസ് വെളിപ്പെടുത്തി. കുത്തി കൊലപ്പെടുത്തിയ നിലയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 40കാരനായ ഇയാളെ, സഹോദരി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് മൂന്നു തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തി. 

Read More -  മിനറല്‍ വാട്ടര്‍ വില്‍പ്പനയുടെ മറവില്‍ ഭിക്ഷാടനം; സൗദിയില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

വര്‍ഷങ്ങളായി യുവാവിന്‍റെ സഹോദരിയുടെ മാനസിക നില തകരാറിലാണെന്നും ടിക് ടോക് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് ഇയാള്‍ സഹോദരിയെ  വിലക്കിയിരുന്നതായും കണ്ടെത്തി. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ പെണ്‍കുട്ടി സഹോദരനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഇവരെ അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന് കൈമാറും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം