സൗദിയിൽ പുതിയ പ്രവാസികൾക്ക് ഇഖാമ ഫീസ് അടയ്ക്കാൻ മൂന്നുമാസത്തെ സാവകാശം

By Web TeamFirst Published Apr 10, 2020, 6:11 AM IST
Highlights

പുതുതായി വിസയിലെത്തിയ വിദേശ തൊഴിലാളികൾക്ക് ഇഖാമ അനുവദിക്കുന്നതിനുള്ള ഫീസ് ഈടാക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടിവെച്ചതായി സൗദി

റിയാദ്: സ്വകാര്യ മേഖലയില്‍ വ്യാപാര, വ്യവസായ സ്ഥാപനങ്ങളില്‍ പുതുതായി വിസയിലെത്തിയ വിദേശ തൊഴിലാളികൾക്ക് ഇഖാമ അനുവദിക്കുന്നതിനുള്ള ഫീസ് ഈടാക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടിവെച്ചതായി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) അറിയിച്ചു. മാർച്ച് 18 മുതല്‍ ജൂൺ 16 വരെയുള്ള കാലയളവിലെ ഇഖാമ ഫീസ് ഈടാക്കുന്നതിലാണ് സാവകാശം അനുവദിച്ചിരിക്കുന്നത്. 

കൊവിഡ് 19 വ്യാപനം തടയുന്നതിന് സ്വീകരിച്ച മുൻകരുതല്‍ നടപടികള്‍ കാരണമായി സ്വകാര്യ മേഖലയുടെ മേലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ചില സർക്കാര്‍ സേവനങ്ങൾക്കുള്ള ഫീസുകള്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ അടക്കുന്നത് നീട്ടിവെക്കല്‍ അടക്കം ഗവൺമെൻറ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. 

Read more:കൊവിഡ് 19: സൗദിയിൽ ഇന്ന് മൂന്ന് മരണം; പുതുതായി 355 പേർക്ക് രോഗം

ഫീസ് അടക്കാതെ തന്നെ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് തങ്ങളുടെ തൊഴിലാളികൾക്ക് ഇഖാമ ഇഷ്യു ചെയ്യാവുന്നതാണ്. ഇഖാമ ഫീസ് മൂന്ന് മാസത്തിന് ശേഷം അടച്ചാല്‍ മതിയെന്നും ജവാസത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

 

click me!