40 കോടി സ്വന്തമാക്കുന്ന ആ ഭാഗ്യശാലി നിങ്ങളാകാം! ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം

By Web TeamFirst Published Jul 3, 2021, 4:56 PM IST
Highlights

ഇന്ന് രാത്രി യുഎഇ സമയം 7.30ന് നടക്കുന്ന  'മൈറ്റി 20 മില്യന്‍' നറുക്കെടുപ്പില്‍ രണ്ട് കോടി  ദിര്‍ഹം (40 കോടി ഇന്ത്യന്‍ രൂപ)ആണ് ഒന്നാം സമ്മാനം. 30 ലക്ഷം ദിര്‍ഹമാണ് (ആറ് കോടിയോളം ഇന്ത്യന്‍ രൂപ) രണ്ടാം സമ്മാനം.

അബുദാബി: നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ 229-ാം സീരിസ് നറുക്കെടുപ്പിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. യുഎഇയിലെ അടുത്ത കോടീശ്വരനെ ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും പ്രഖ്യാപിക്കുന്നത് കാണാനുള്ള ആകാംഷയിലാണോ നിങ്ങള്‍, എങ്കില്‍ നിരവധി സര്‍പ്രൈസുകളുമായെത്തുന്ന ഇന്നത്തെ നറുക്കെടുപ്പിനായി കാത്തിരിക്കൂ. 

തത്സമയ സര്‍പ്രൈസ് നറുക്കെടുപ്പില്‍ വെര്‍ജിന്‍ റേഡിയോയിലെ ക്രിസ് ഫേഡ് അതിഥിയായെത്തുന്നു.  ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്നത്തെ നറുക്കെടുപ്പ് തത്സമയം കാണൂ. ഇന്ന് രാത്രി യുഎഇ സമയം 7.30ന് നടക്കുന്ന  'മൈറ്റി 20 മില്യന്‍' നറുക്കെടുപ്പില്‍ രണ്ട് കോടി  ദിര്‍ഹം (40 കോടി ഇന്ത്യന്‍ രൂപ)ആണ് ഒന്നാം സമ്മാനം. 30 ലക്ഷം ദിര്‍ഹമാണ് (ആറ് കോടിയോളം ഇന്ത്യന്‍ രൂപ) രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ലഭിക്കുന്നയാളിന് 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കാം. ഇതിന് പുറമെ മറ്റ് ആറ് ക്യാഷ് പ്രൈസുകളും അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലുണ്ടാകും. ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ബി.എം.ഡബ്ല്യൂ കണ്‍വെര്‍ട്ടിബിള്‍ 420i കാറാണ് ഇത്തവണ സമ്മാനം നല്‍കുന്നത്.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. അല്‍പം കൂടി വിലക്കുറവുള്ള മറ്റൊരു വഴിയാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് ഡ്രീം കാര്‍ ടിക്കറ്റിന്റെ വില (രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ഓഫര്‍ ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ലഭ്യമല്ല). ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.

 

click me!