യൂണിയന്‍ കോപിന്റെ 21-ാമത് ശാഖ അല്‍ ബര്‍ഷയില്‍ പ്രവര്‍ത്തനം തുടങ്ങി

Published : Jul 03, 2021, 04:33 PM ISTUpdated : Jul 03, 2021, 04:37 PM IST
യൂണിയന്‍ കോപിന്റെ 21-ാമത് ശാഖ അല്‍ ബര്‍ഷയില്‍ പ്രവര്‍ത്തനം തുടങ്ങി

Synopsis

യൂണിയന്‍ കോപ് ചെയര്‍മാന്‍ മജീദ് ഹമദ് റഹ്മ അല്‍ ഷംസിയും യൂണിയന്‍ കോപിന്റെ സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി എന്നിവര്‍ ചേര്‍ന്നാണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്തത്. ഉപഭോക്താക്കള്‍ക്ക് പുറമെ യൂണിയന്‍ കോപിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍മാര്‍, മാനേജര്‍മാര്‍, യൂണിയന്‍ കോപിലെ ജീവനക്കാര്‍, നിരവധി ഉദ്യോഗസ്ഥര്‍, വിതരണക്കാര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്റെ 21-ാമത് ശാഖ അല്‍ ബര്‍ഷ 3യില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹെസ്സ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന പുതിയ ശാഖയ്ക്ക് 50,000 ചതുരശ്ര അടി വ്യപ്തിയുണ്ട്.  4.5 കോടി ദിര്‍ഹം ചെലവഴിച്ചാണ് പുതിയ ശാഖ നിര്‍മ്മിച്ചിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലേക്കും സേവനങ്ങള്‍ എത്തിക്കുകയും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തിക്കൊണ്ട് പകരം വെക്കാനാകാത്ത ഷോപ്പിങ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുകയും ചെയ്യുക എന്നിവയ്ക്കായുള്ള നിരന്തര പരിശ്രമങ്ങളുടെ ഭാഗമാണിത്. 

യൂണിയന്‍ കോപ് ചെയര്‍മാന്‍ മജീദ് ഹമദ് റഹ്മ അല്‍ ഷംസിയും യൂണിയന്‍ കോപിന്റെ സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി എന്നിവര്‍ ചേര്‍ന്നാണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്തത്. ഉപഭോക്താക്കള്‍ക്ക് പുറമെ യൂണിയന്‍ കോപിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍മാര്‍, മാനേജര്‍മാര്‍, യൂണിയന്‍ കോപിലെ ജീവനക്കാര്‍, നിരവധി ഉദ്യോഗസ്ഥര്‍, വിതരണക്കാര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 

വികസന മാതൃകയാണ് യൂണിയന്‍ കോപ് പിന്തുടരുന്നതെന്നും സേവനങ്ങളും കേന്ദ്രങ്ങളും ശാഖകളും വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുക വഴി സാമ്പത്തിക വികസനത്തിലേക്ക് നയിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുക എന്നത് ഇതിലുള്‍പ്പെട്ടതാണെന്നും യൂണിയന്‍ കോപിന്റെ ചെയര്‍മാന്‍ മജീദ് ഹമദ് റഹ്മ അല്‍ ഷംസി പറഞ്ഞു. ഇത്തരത്തില്‍ യൂണിയന്‍ കോപിന്റെ വ്യത്യസ്ത സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും അതിലൂടെ സാമൂഹിക, സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ കോപിന്റെ ഈ നയം, അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച ഉല്‍പ്പന്നങ്ങളുടെ ഗുണഫലം പ്രയോജനപ്പെടുത്താന്‍ എല്ലാ വിഭാഗം ആളുകളെയും അനുവദിക്കുന്നു.

മുന്‍നിശ്ചയ പ്രകാരമുള്ള ഷെഡ്യൂള്‍ അനുസരിച്ചാണ് പുതിയ ശാഖ തുറന്നതെന്നും കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഇത് യൂണിയന്‍ കോപിന്റെ സുപ്രധാന നേട്ടമായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്തിന് പിന്തുണ നല്‍കുകയും മാര്‍ക്കറ്റ് ബാലന്‍സ് നിലനിര്‍ത്തുകയും ബിസിനസ് മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന യൂണിയന്‍ കോപിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ ശാഖകളും വാണിജ്യ കേന്ദ്രങ്ങളും തുറക്കുന്നത്. 

ഉപഭോക്താക്കളുടെ സന്തോഷത്തിന് പ്രധാന്യം നല്‍കുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള യൂണിയന്‍ കോപിന്റെ വികസന പ്രോജക്ടുകളുടെ പ്രാധാന്യത്തെ കുറിച്ച് യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു. ഷോപ്പിങിനെത്തുന്നവര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനായി ആധുനിക ഡിസൈനുകളിലാണ് പുതിയ ശാഖകളും കേന്ദ്രങ്ങളും  നിര്‍മ്മിച്ചിട്ടുള്ളത്. ഇതിലൂടെ ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വളരെ എളുപ്പത്തില്‍ ഉപഭോക്താക്കളിലേക്കെത്തിക്കാനാകും. ഇത്തരം സെലക്ഷനുകള്‍ ഉപഭോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരേണ്ടതുണ്ട്. മിതമായ വിലനിലവാരത്തില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കി, അവയുടെ ആവശ്യകത വര്‍ധിപ്പിക്കുക. നല്ല രീതിയില്‍ പ്രൊമോഷനുകള്‍ നടത്തിയും വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വിലക്കിഴിവ് പോലുള്ള ഓഫറുകള്‍ നല്‍കിയും വേണം ഇത് ഉറപ്പാക്കാന്‍. റെഡീം ചെയ്യാവുന്ന ലോയല്‍റ്റി പോയിന്റുകള്‍ ഉപഭോക്താക്കള്‍ക്ക് നേടാനുള്ള അവസരത്തിനും പര്‍ച്ചേസുകളില്‍ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നതിനും പുറമെയാണിത്. 

ദുബൈയിലെ എല്ലായിടത്തും യൂണിയന്‍ കോപിന്റെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും എത്തിക്കുകയാണ് പുതിയ യൂണിയന്‍ കോപ് ബ്രാഞ്ചുകളിലൂടെ ലക്ഷ്യമാക്കുന്നതെന്നും സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ആഗോള മാതൃകകളും ഉപഭോക്താക്കളുടെ സംതൃപ്തിയും കണക്കിലെടുത്താണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. തുടക്കകാലം മുതല്‍ തന്നെ രാജ്യത്തെ റീട്ടെയ്ല്‍ വിപണിയില്‍, പ്രത്യേകിച്ച് ദുബൈയില്‍ ഏറ്റവും മികച്ച സേവനങ്ങളാണ് യൂണിയന്‍ കോപ് നല്‍കി വരുന്നതെന്നും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സേവിക്കുകയും എല്ലാ രാജ്യക്കാരായ ഉപഭോക്താക്കളുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിച്ച് വരികയാണെന്നും യൂണിയന്‍ കോപ് സിഇഒ അല്‍ ഫലസി കൂട്ടിച്ചേര്‍ത്തു.

അല്‍ ബര്‍ഷയിലെ ഹെസ്സ സ്ട്രീറ്റ് മൂന്നില്‍ യൂണിയന്‍ കോപിന്റെ പുതിയ ശാഖ തുടങ്ങിയ വിവരം സ്ഥിരീകരിച്ച് യൂണിയന്‍ കോപ് ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗം ഡയറക്ടര്‍ മാദിയ അല്‍ മറിയും സംസാരിച്ചു. 4.5 കോടി ദിര്‍ഹം മുതല്‍മുടക്കി പണിത പുതിയ ശാഖയില്‍ ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ലോര്‍, മദ്ധ്യത്തിലുള്ള ഫ്‌ലോര്‍ എന്നിവയാണുള്ളത്. യൂണിയന്‍ കോപിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് ആദ്യത്തെ നിലയിലും 10 ഷോപ്പുകള്‍ ഗ്രൗണ്ട് ഫ്‌ലോറിലുമാണുള്ളത്. ബേസ്‌മെന്റിലും ഗ്രൗണ്ട് ഫ്‌ലോറിലുമുള്ള 120 പാര്‍ക്കിങ് സ്‌പേസുകള്‍ക്ക് പുറമെയാണിത്. ആകെ 35,356 ചതുരശ്ര അടി വ്യാപ്തിയിലാണ് ഷോറൂം ഏരിയ ഉള്ളത്. ശാഖയുടെ മൊത്തം വിസ്തീര്‍ണം 50,000 ചതുരശ്ര അടിയാണ്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം
സമയം രാത്രി 12 മണി, കടകളെല്ലാം അടച്ചു, പക്ഷേ...ദുബൈയിൽ നിന്നുള്ള ഇന്ത്യൻ യുവാവിന്‍റെ വീഡിയോ വൈറലാകുന്നു