യുഎഇയില്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

By Web TeamFirst Published Nov 11, 2022, 7:33 AM IST
Highlights

2022 നവംബര്‍ 21 മുതല്‍ 2023 ജനുവരി ആറ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.

അജ്മാന്‍: ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍ പൊലീസ്. യുഎഇയുടെ ദേശീയ ആഘോഷത്തിന്‍റെ ഭാഗമായി അജ്മാന്‍ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. 

2022 നവംബര്‍ 21 മുതല്‍ 2023 ജനുവരി ആറ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ 11ന് മുമ്പ് നടത്തിയ ട്രാഫിക് ലംഘനങ്ങള്‍ക്കാണ് ഇളവുകള്‍ ലഭിക്കുകയെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജ. ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. അജ്മാനില്‍ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ബ്ലാക്ക് പോയിന്‍റുകള്‍, വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ എന്നിവയ്ക്കും ഈ ഇളവ് ബാധകമാണെന്ന് മേജര്‍ ജനറല്‍  അബ്ദുല്ല അല്‍ നുഐമി വ്യക്തമാക്കി. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിക്കുക, മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധി മറികടക്കുക, വാഹനത്തിന്‍റെ എഞ്ചിന്‍, ചേസിസ് എന്നിവയില്‍ മാറ്റം വരുത്തുക എന്നിങ്ങനെയുള്ള ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കില്ല. 

ആഭ്യന്തര മന്ത്രാലയത്തിന്‍റെ ആപ്ലിക്കേഷന്‍, അജ്മാന്‍ പൊലീസ് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, വെബ്സൈറ്റ് എന്നിവ വഴിയോ സഹേല്‍ ഇലക്ട്രോണിക് പേയ്മെന്‍റ് വഴിയോ അജ്മാന്‍ പൊലീസിന്‍റെ സേവന കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ സ്മാര്‍ട് പേയ്മെന്‍റ് വഴിയോ പണമടയ്ക്കാനുള്ള സൗകര്യമുണ്ട്. 

Read More - മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

യുഎഇ സ്വകാര്യ മേഖലയില്‍ 26,000ലേറെ തൊഴില്‍ നിയമലംഘനങ്ങള്‍

ദുബൈ: യുഎഇയിലെ സ്വകാര്യ മേഖലയില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ജനുവരിക്കും ഒക്ടോബറിനും ഇടയില്‍ സ്വകാര്യ മേഖലയില്‍ 485,000ലേറെ പരിശോധനകളാണ് നടത്തിയതെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.

Read More -  ഇഖാമ ഉപയോഗിച്ച് വ്യാജ സിം എടുത്ത് പണം തട്ടി; സൗദിയിൽ കേസിൽ കുടുങ്ങിയ മലയാളി വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു

ഇതില്‍ ആറ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ  1,623 പരിശോധനകളും ഉള്‍പ്പെടും. 667 കേസുകളും ഇതുമായി ബന്ധപ്പെട്ട് 10 മാസത്തിനിടെ കൈകാര്യം ചെയ്തു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച  26,104 കേസുകളും പരിശോധനയില്‍ കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. പിഴ ഉള്‍പ്പെടെയുള്ള നടപടികളാണ് ഇവയ്ക്കെതിരെ സ്വീകരിച്ചിട്ടുള്ളത്. വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ട 2,973 കേസുകള്‍ പരിശോധനയില്‍ കണ്ടെത്തി. ഇവ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

click me!