സൗദിയിൽ ഭക്ഷ്യ നിയമം ലംഘിച്ചാൽ അരലക്ഷം റിയാൽ വരെ പിഴ

Published : Sep 02, 2025, 05:42 PM IST
saudi arabia

Synopsis

മുനിസിപ്പാലിറ്റി, ഹൗസിംഗ് മന്ത്രാലയം, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി തുടങ്ങിയവയാണ് ഭക്ഷ്യ നിയമലംഘനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കിയത്.

റിയാദ്: ഭക്ഷ്യ നിയമലംഘനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി സൗദി അറേബ്യ. ലംഘനങ്ങൾക്ക് 100 റിയാൽ മുതൽ 50,000 റിയാൽ വരെയുള്ള പിഴയായിരിക്കും ലഭിക്കുക. മുനിസിപ്പാലിറ്റി, ഹൗസിംഗ് മന്ത്രാലയം, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി തുടങ്ങിയവയാണ് ഭക്ഷ്യ നിയമലംഘനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കിയത്.

സ്ഥാപനത്തിന്‍റെ വലിപ്പം, സാമ്പത്തിക പ്രവർത്തനത്തിന്റെ രീതി എന്നിവ അനുസരിച്ചാണ് നിയമലംഘനങ്ങൾ വർഗീകരിച്ചിട്ടുള്ളത്. ചെറിയ ലംഘനങ്ങൾക്ക് മുന്നറിയിപ്പും തിരുത്താനുള്ള സമയവും അനുവദിക്കും. ഗുരുതര ലംഘനങ്ങൾക്കായിരിക്കും നേരിട്ട് പിഴ ചുമത്തുക. ഭക്ഷണ വിതരണം, ജീവനക്കാർ, ട്രാക്കിങ്, ഭക്ഷ്യവിഷബാധ, മെനുവിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ തുടങ്ങിയ മേഖലകൾ പുതുക്കിയ പട്ടികയിൽ ഉൾപെട്ടിട്ടുണ്ട്. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും പുതുക്കിയ പട്ടിക ബാധകമാകും. പൊതുജനാരോഗ്യം സംരക്ഷിക്കുക, ഭക്ഷ്യനിയന്ത്രണ സംവിധാനം വികസിപ്പിക്കുക, സ്ഥാപനങ്ങളിലെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക തുടങ്ങിയവയുടെ ഭാഗമായാണ് നീക്കം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്
കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം