
റിയാദ്: സൗദിയിൽ ഈ വർഷത്തെ ആദ്യ ഏഴ് മാസത്തിനിടെ സിനിമ വരുമാനം 57 കോടി റിയാലായി ഉയർന്നു. വരുമാനത്തിൽ മൂന്ന് ശതമാനമാണ് വർധന. ഈദ്, വേനലവധി തുടങ്ങിയവ വരുമാനം വർധിക്കാൻ കാരണമായി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 55.5 കോടി റിയാലായിരുന്നു. അതേസമയം റമദാൻ മാസത്തിൽ വരുമാനം നന്നേ കുറവായിരുന്നെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. റിയാദിലാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. 39.11 കോടി റിയാലായിരുന്നു വരുമാനം. തൊട്ടു പിറകിലായി മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളാണ്. 22.45 കോടി റിയാൽ, 12.81 കോടി റിയാലുമാണ് നേടിയത്. ഇൻഫ്രാസ്ട്രക്ചർ വികസനം, പ്രാദേശിക നിർമാണത്തിനുള്ള സഹായം, അന്താരാഷ്ട്ര സഹകരണം, സീസണൽ മാർക്കറ്റിംഗ്, ബോക്‌സ് ഓഫീസ് മാനേജ്മെന്റ് തുടങ്ങി നിരവധി പദ്ധതികൾ മേഖലയിൽ നിലവിൽ നടപ്പാക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ