Latest Videos

വേര്‍പെടുത്തൽ ശസ്ത്രക്രിയ; സയാമീസ് ഇരട്ടകളായ അകീസയേയും ആഇശയേയും റിയാദിലെത്തിച്ചു

By Web TeamFirst Published May 7, 2024, 9:57 AM IST
Highlights

സയാമീസ്​ ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പ്രോഗ്രാമിനും മാനുഷിക പ്രവർത്തനത്തിനും സൗദി ഭരണകൂടം നൽകുന്ന താൽപ്പര്യത്തിനും പിന്തുണയ്ക്കും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും കിങ്​ സൽമാൻ റിലീഫ്​ കേന്ദ്രം ജനറൽ സൂപ്പർവൈസറും സയാമീസ്​ ശസ്ത്രക്രിയ മെഡിക്കൽ സംഘം തലവനുമായ ​ഡോ. അബ്​ദുല്ല അൽറബീഅ നന്ദി അറിയിച്ചു. 

റിയാദ്​: വേർപ്പെടുത്തൽ ശസ്​ത്രക്രിയക്കായി ഫിലിപ്പേിനോ സയാമീസ് ഇരട്ടകളായ അകീസയേയും ആയിശയേയും കുടുംബത്തോടൊപ്പം റിയാദിലെത്തിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന്​ പ്രതിരോധ മന്ത്രാലയത്തി​ന്റെ മെഡിക്കൽ ഇവാക്യുവേഷൻ വിമാനം വഴിയാണ്​ സയാമീസ്​ ഇരട്ടകളെ ഫിലിപ്പൈൻസിൽ നിന്ന്​ റിയാദ്​ വിമാനത്താവളത്തി​ലെത്തിച്ചത്​. 

ഇരട്ടകളെ പിന്നീട്​ നാഷനൽ ഗാർഡ് മന്ത്രാലയത്തി​ന്റെ കുട്ടികൾക്കായുള്ള കിങ്​ അബ്​ദു​ല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക്​ മാറ്റി. വരും ദിവസങ്ങളിൽ കുട്ടികളെ വേർപ്പെടുത്താനുള്ള സാധ്യത പഠനങ്ങളും മറ്റ്​ ആരോഗ്യ പരിശോധനകളും നടക്കും. അത്​ പൂർത്തിയായ ശേഷമായിരിക്കും​ വേർപ്പെടുത്തൽ ശസ്​ത്രക്രിയ നടക്കുക. സയാമീസ്​ ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പ്രോഗ്രാമിനും മാനുഷിക പ്രവർത്തനത്തിനും സൗദി ഭരണകൂടം നൽകുന്ന താൽപ്പര്യത്തിനും പിന്തുണയ്ക്കും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും കിങ്​ സൽമാൻ റിലീഫ്​ കേന്ദ്രം ജനറൽ സൂപ്പർവൈസറും സയാമീസ്​ ശസ്ത്രക്രിയ മെഡിക്കൽ സംഘം തലവനുമായ ​ഡോ. അബ്​ദുല്ല അൽറബീഅ നന്ദി അറിയിച്ചു. 

Read Also - യുഎഇയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

സയാമീസ്​ ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള പ്രോഗ്രാം അന്താരാഷ്ട്ര തലത്തിൽ ആ മേഖലയിൽ ഒരു നാഴികക്കല്ലാണ്​. സൗദി മെഡിക്കൽ സേവനങ്ങളെ ഉയർന്ന തലത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിടുന്ന വിഷൻ 2030 ന്റെ അതിമോഹമായ ലക്ഷ്യങ്ങൾ ഇത് കൈവരിക്കുന്നുവെന്നും അൽറബീഅ പറഞ്ഞു. സൗദിയിലെത്തിയ ശേഷം ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ഇരട്ടകളുടെ ബന്ധുക്കൾ ആത്മാർത്ഥമായ നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു. 

ഫിലിപ്പീൻസിലെ അൽറഹ്​മ ഇസ്​ലാമിക് ഫൗണ്ടേഷനാണ്​ കിങ്​ സൽമാൻ റിലീഫ് സെൻററിലേക്ക് ഞങ്ങളെ നയിക്കുകയും സൗദി അറേബ്യയിലേക്ക് പോകാൻ ഉപദേശിക്കുകയും ചെയ്​തതെന്ന്​ കുട്ടികളുടെ മാതാവ്​ പറഞ്ഞു​. ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്​ത്രക്രിയക്കാണ്​ ഇവിടെ വന്നത്. അതിൽ ഞങ്ങൾ വളരെ സന്തുഷ്ടരും നന്ദിയുള്ളവരുമാണ്. ആദ്യമായാണ്​ സൗദി അറേബ്യയിലെത്തുന്നതെന്നും സയാമീസ്​ ഇരട്ടകളുടെ മാതാവ്​ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!