യുഎഇയില്‍ വീഡിയോ ഉള്ളടക്കം സ്ട്രീം ചെയ്യാന്‍ എംഎക്സ് പ്ലേയറുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഫില്‍മി

By Web TeamFirst Published Nov 9, 2021, 5:02 PM IST
Highlights

എംഎക്സ് പ്ളേയറിന്റെ പ്രധാന ഉള്ളടക്കമായ 'ആശ്രം' (ഓള്‍ സീസണ്‍സ്) ഫില്‍മി റീടെയില്‍ പോയിന്റുകളില്‍ നവംബര്‍ 4 മുതല്‍ ലൈവാണ്. 'ഭ്രമം' ഫില്‍മിയില്‍ ഇപ്പോള്‍ ലഭ്യമാണ്.

ദുബൈ: മിഡില്‍ ഈസ്റ്റില്‍ വിപുലമായ വീഡിയോ സ്ട്രീമിംഗ് സാന്നിധ്യമുള്ള ഓസ്ട്രേലിയ ആസ്ഥാനമായ ഡിജിറ്റല്‍ കമ്പനി 'ഫില്‍മി'(FilMe) യുഎഇ(UAE) പ്രേക്ഷകര്‍ക്ക് ഉള്ളടക്ക വര്‍ധന ലക്ഷ്യമിട്ട് ഇന്ത്യന്‍ വിനോദ മേഖലയിലെ സൂപര്‍ ആപ്പ് എംഎക്സ് പ്ലേയറുമായി (MX Player ) തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. എംഎക്സ് പ്ലേയറിന്റെ പ്രധാന ഉള്ളടക്കമായ 'ആശ്രം' (ഓള്‍ സീസണ്‍സ്) ഫില്‍മി റീടെയില്‍ പോയിന്റുകളില്‍ നവംബര്‍ 4 മുതല്‍ ലൈവാണ്. യുഎഇ വിപണിക്ക് എക്സ്‌ക്ളൂസീവായ വലിയ ബിഗ് സീരീസ്, മൂവീസ് തുടര്‍ സ്ട്രീമിംഗിന് എംഎക്സ് പ്ലേയറുമായുള്ള ഉള്ളടക്കം ഏറ്റെടുക്കല്‍ വഴി തുറക്കുമെന്ന് ഫില്‍മി പ്രസ്താവനയില്‍ പറഞ്ഞു. 

''വലിയ വീഡിയോ സ്ട്രീമിംഗ്-വീഡിയോ ഓണ്‍ ഡിമാന്റ് പ്ളാറ്റ്ഫോമില്‍ യുഎഇ പ്രേക്ഷകര്‍ക്ക് സവിശേഷ ഉള്ളടക്കം പ്രദാനം ചെയ്യുന്ന എംഎക്സ് പ്ളേയറിനും ഫില്‍മിക്കും ഇതൊരു വിജയാവസരമാണ്. യുഎഇയിലെ ഉയര്‍ന്ന മല്‍സരാത്മക വിപണിയില്‍ പ്രേക്ഷകരെ നേടാനും വര്‍ധിപ്പിക്കാനും നാഴികക്കല്ലായ നീക്കമാണ് ഫില്‍മിക്കെന്ന് ഞങ്ങള്‍ കരുതുന്നു'' -ഫില്‍മി സ്ഥാപകന്‍ അഭിഷേക് ശുക്ള പറഞ്ഞു. ആപ്പ് ആനിയുടെ 'ദി എവല്യൂഷന്‍ ഓഫ് സോഷ്യല്‍ മീഡിയ ആപ്പ്സ്' റിപ്പോര്‍ട്ടനുസരിച്ച്, ചെലവഴിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തില്‍ ലോകമെമ്പാടുമുള്ള മികച്ച 10 സോഷ്യല്‍, എന്റര്‍ടെയ്ന്‍മെന്റ് ആപ്പുകളില്‍ ഒന്നാണ് എംഎക്സ് പ്ളേയര്‍. വീഡിയോ പ്ളേ ബാക്ക്, സ്ട്രീമിംഗ് വീഡിയോ, സംഗീതം, ഗെയ്മിംഗ് എന്നിവയുള്‍പ്പെടെ എല്ലാ തരം വിനോദങ്ങളും ഇപ്പോള്‍ ഒരു ആപ്പില്‍ സമന്വയിപ്പിച്ചിരിക്കുന്നു. കൂടാതെ, വെബ് സീരീസുകളോ സിനിമകളോ വാര്‍ത്തകളോ അന്തര്‍ദേശീയമായി ഡബ്ബ് ചെയ്ത ഉള്ളടക്കമോ ആവട്ടെ, 10 ഇന്ത്യന്‍ ഭാഷകളിലും വ്യത്യസ്ത ഫോര്‍മാറ്റുകളിലും ഉയര്‍ന്ന നിലവാരമുള്ള, ഡിജിറ്റല്‍ ഫസ്റ്റ് ഉള്ളടക്കം സൗജന്യമായി സ്ട്രീം ചെയ്യുക എന്നതാണ് ഇതുകൊണ്ട് മുഖ്യമായും വിഭാവന ചെയ്തിരിക്കുന്നത്. 

''ഈ പങ്കാളിത്തം, ഇന്ത്യന്‍ വെബ് സീരീസ് ആസ്വദിക്കുന്ന പ്രധാന അന്താരാഷ്ട്ര വിപണികളില്‍ ഞങ്ങളുടെ ഉള്ളടക്ക ഓഫറുകള്‍ വിപുലീകരിക്കാനും ഇന്ത്യന്‍ പ്രവാസികള്‍ക്ക് അതു വഴി വലിയ അളവില്‍ ഗുണം ലഭിക്കാനും സഹായിക്കും. വന്‍ വിജയമായ 'ആശ്ര'മിന് പുറമെ, ഈ വര്‍ഷം ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഞങ്ങള്‍ക്ക് അഞ്ച് ആവേശകരമായ ഷോകള്‍ കൂടി വരുന്നുണ്ട്. അതിനായി ഫില്‍മിയുമായി ഫലപ്രദമായ ഒരു കൂട്ടുകെട്ട് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'' -എംഎക്സ് പ്ളേയര്‍ അക്വിസിഷന്‍സ്-അലയന്‍സസ് സീനിയര്‍ വൈസ് പ്രസിഡന്റും കോണ്‍ടെന്റ് ഹെഡുമായ മന്‍സി ശ്രീവാസ്തവ് പറഞ്ഞു. ''എംഎക്സ് പ്ളേയറുമായുള്ള ധാരണ ഞങ്ങള്‍ക്ക് മഹത്തായ ഉള്ളടക്ക ബലവും ലോക്കല്‍ പാര്‍ട്ര്ണമാരില്‍ നിന്നുള്ള കമ്പോള പിന്തുണയും നല്‍കുന്നു. എംഎക്സ് പ്ളേയറിന്റെ ഉള്ളടക്കം കാത്തിരിക്കുന്ന പരമാവധി ആളുകളിലേക്ക് എത്തുകയാണ് ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്'' -ഫില്‍മി മാര്‍ക്കറ്റിംഗ് ഹെഡ് രൂപേഷ് ജെയിന്‍ പറഞ്ഞു. 

അതേസമയം, ഇന്ത്യയില്‍ നിന്നുള്ള നല്ല ഉള്ളടക്കങ്ങള്‍ നിഷേധിക്കപ്പെട്ട് അത് ലഭിക്കാത്ത യുഎഇയിലുള്ളവര്‍ക്ക് ഈ ധാരണ സുഗമമായ ഒരു ജാലകമായി വര്‍ത്തിക്കുമെന്ന് ഫില്‍മി കോണ്‍ടെന്റ് അക്വിസിഷന്‍ ഹെഡ് ജീതേന്ദര്‍ സിംഗ് ബന്‍സാല്‍ അഭിപ്രായപ്പെട്ടു. എംഎക്സ് പ്ളേയറിനു വേണ്ടി ബോബി ഡിയോള്‍ പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ക്രൈം ഡ്രാമയായ 'ആശ്രം' സംവിധാനം ചെയ്തിരിക്കുന്നത് പ്രകാശ് ഝാ ആണ്. ഒമ്പത് ഭാഗങ്ങളുള്ള ഈ സെന്‍സേഷനല്‍ സീരീസില്‍ ആദിതി പോഹങ്കാര്‍, ചന്ദന്‍ റോയ് സന്യാല്‍, ദര്‍ശന്‍ കുമാര്‍, അനുപ്രിയ ഗോയങ്ക, അധ്യായന്‍ സുമന്‍, ത്രിധാ ചൗധരി, വിക്രം കൊച്ചാര്‍, തുഷാര്‍ പാണ്ഡേ, സച്ചിന്‍ ഷ്രോഫ്, അനുരിത്ത കെ.ഝാ, രാജീവ് സിദ്ധാര്‍ത്ഥ എന്നിവര്‍ നിര്‍ണായക വേഷങ്ങളില്‍ അഭിനയിക്കുന്നു. അന്ധ വിശ്വാസവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ കഥാഖ്യാനമാണിതില്‍. കാശിപ്പൂര്‍ വാലേ ബാബാ നിരാലയെയും അദ്ദേഹത്തിന്റെ ആശ്രമത്തെയും ചുറ്റിപ്പറ്റിയുള്ള ഫിക്ഷണല്‍ സ്റ്റോറിണിതിന്റേത്. നകാബ്, സനക് ഏക് ജുനൂന്‍, കാണ്ഡ്, രക്താഞ്ചല്‍ സീസണ്‍ 1, 2; അനാമിക എന്നിവയാണ് വരാനിരിക്കുന്ന ഹിന്ദി ഭാഷാ ഷോകള്‍. 
 


 

click me!