സൗദിയില്‍ വീട്ടുേജാലിക്കാര്‍ക്ക് ഇഖാമ കിട്ടും മുമ്പ് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കാന്‍ ഇനി കൂടുതല്‍ എളുപ്പം

By Web TeamFirst Published Dec 12, 2020, 6:05 PM IST
Highlights

ഹൗസ് ഡ്രൈവര്‍, ഹൗസ് മെയ്ഡ്, തോട്ടക്കാരന്‍, വീട്ടുകാവല്‍ക്കാരന്‍ തുടങ്ങി എല്ലാത്തരം ഗാര്‍ഹിക വിസക്കാര്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സര്‍വിസ് പോര്‍ട്ടലായ 'അബ്ശിര്‍' വഴി ഫൈനല്‍ എക്‌സിറ്റ് വിസ നേടികൊടുക്കാന്‍ തൊഴിലുടമക്ക് കഴിയും.

റിയാദ്: സൗദി അറേബ്യയിലെത്തി ഇഖാമ കിട്ടും മുമ്പ് വീട്ടുജോലിക്കാര്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകണമെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായി. മൂന്ന് മാസത്തെ- പ്രൊബേഷന്‍ കാലയളവില്‍ തന്നെ ഫൈനല്‍ എക്‌സിറ്റ് വിസ ഓണ്‍ലൈന്‍ മുഖേന ലഭിക്കും. ഈ പുതിയ സേവനം സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആരംഭിച്ചു. ഹൗസ് ഡ്രൈവര്‍, ഹൗസ് മെയ്ഡ്, തോട്ടക്കാരന്‍, വീട്ടുകാവല്‍ക്കാരന്‍ തുടങ്ങി എല്ലാത്തരം ഗാര്‍ഹിക വിസക്കാര്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സര്‍വിസ് പോര്‍ട്ടലായ 'അബ്ശിര്‍' വഴി ഫൈനല്‍ എക്‌സിറ്റ് വിസ നേടികൊടുക്കാന്‍ തൊഴിലുടമക്ക് കഴിയും.


 

click me!