അബുദാബിയില്‍ 18 കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഒടുവില്‍ കണ്ടെത്തി; നന്ദി അറിയിച്ച് ബിഗ് ടിക്കറ്റ് അധികൃതര്‍

Published : Apr 06, 2019, 06:16 PM IST
അബുദാബിയില്‍ 18 കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഒടുവില്‍ കണ്ടെത്തി; നന്ദി അറിയിച്ച് ബിഗ് ടിക്കറ്റ് അധികൃതര്‍

Synopsis

രവീന്ദ്രയെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പങ്കുവച്ച വീഡിയോ ക്യാമ്പയിന്‍ ഏറ്റെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ബിഗ് ടിക്കറ്റ് അധികൃതര്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി. രവീന്ദ്രയുമായി ബന്ധപ്പെട്ടാന്‍ സാധിച്ചെന്നും സമ്മാനത്തുക കൈമാറുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം (18 കോടിയിലധികം ഇന്ത്യന്‍ രൂപ) നേടി ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായയാളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ടിക്കറ്റ് അധികൃതര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ രവീന്ദ്ര ബോലൂറിനാണ് ബുധനാഴ്ച ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് വേദിയില്‍ വെച്ച് തന്നെ സമ്മാനവിവരം അറിയിക്കാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല.

രവീന്ദ്രയുടെ ഇന്ത്യയിലെയും യുഎഇയിലെയും നമ്പറില്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. യുഎഇ നമ്പറില്‍ വിളിച്ചപ്പോള്‍ രവീന്ദ്രയുടെ മകള്‍ ഫോണെടുത്തു. ആളിപ്പോള്‍ മുംബൈയിലാണെന്നും ഒരാഴ്ച കഴിഞ്ഞ് വിളിക്കാനുമായിരുന്നു മകളുടെ മറുപടി. എന്നാല്‍ ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് സന്തോഷമാകുമെന്നും പറഞ്ഞെങ്കിലും നാളെ വിളിക്കാനായിരുന്നു മകള്‍ പറഞ്ഞത്. ഇങ്ങനെയൊരാള്‍ വിളിച്ചിരുന്ന കാര്യം താന്‍ അച്ഛനോട് പറയാമെന്നും മകള്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ വിജയിയായ ഭാഗ്യവാനെ ബന്ധപ്പെടാന്‍ സാധിച്ചെന്ന് വ്യക്തമാക്കി അബുദാബി ഡ്യൂട്ടി ഫ്രീ അധികൃതര്‍ രംഗത്തെത്തി. മംഗളുരു സ്വദേശിയാണ് രവീന്ദ്ര ബോലൂറെന്നാണ് വ്യക്തമാകുന്നത്. രവീന്ദ്രയെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പങ്കുവച്ച വീഡിയോ ക്യാമ്പയിന്‍ ഏറ്റെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ബിഗ് ടിക്കറ്റ് അധികൃതര്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി. രവീന്ദ്രയുമായി ബന്ധപ്പെട്ടാന്‍ സാധിച്ചെന്നും സമ്മാനത്തുക കൈമാറുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചതോടെ പരിശോധന; ആൾതാമസമില്ലാത്ത സ്ഥലത്ത് ചൂതാട്ടം, കുവൈത്തിൽ നാല് പ്രവാസികൾ പിടിയിൽ
പ്രവാസി ഇന്ത്യാക്കാർക്ക് അടിയന്തിര മുന്നറിയിപ്പുമായി റിയാദിലെ ഇന്ത്യൻ എംബസി; ബാൽക്കണിയിലും ടെറസിലും നിൽക്കരുത്