മകന്‍റെയും സാക്ഷികളുടെയും മൊഴി നിർണായകമായി, സ്വന്തം മക്കളെ ഉപേക്ഷിച്ച് വിദേശത്ത് പ്ലാസ്റ്റിക് സർജറിക്കായി പോയി, സ്ത്രീക്ക് വൻതുക പിഴ

Published : Aug 20, 2025, 04:06 PM IST
woman at airport

Synopsis

കുട്ടികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടും സാക്ഷികളുടെ മൊഴികളും മകന്‍റെ മൊഴിയും പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ നിർണായകമായി.

കുവൈത്ത് സിറ്റി: സ്വന്തം മക്കളെ ഉപേക്ഷിച്ച് വിദേശത്ത് സൗന്ദര്യ ശസ്ത്രക്രിയക്കായി പോയ അമ്മയ്ക്ക് 4000 ദിനാർ പിഴ ചുമത്തി. കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും അവരെ അപകടത്തിലാക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കുവൈത്ത് മിസ്ഡിമിയർ കോടതിയുടെ നടപടി. വിദേശത്ത് പ്ലാസ്റ്റിക് സര്‍ജറിക്കായി പോയപ്പോള്‍ അമ്മ കുട്ടികളെ പിതാവിന്‍റെ അപ്പാർട്ട്മെന്‍റിലാണ് വിട്ടത്.

കുട്ടികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടും സാക്ഷികളുടെ മൊഴികളും മകന്‍റെ മൊഴിയും പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ നിർണായകമായി. പരാതി നൽകുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ കുട്ടികളുടെ അമ്മ അവരെ നോക്കിയിരുന്നില്ലെന്ന് മുത്തശ്ശി കോടതിയിൽ മൊഴി നൽകി. അവർ മനഃപൂർവ്വം കുട്ടികളെ അവഗണിച്ചതായും മുത്തശ്ശി പറഞ്ഞു. പിതാവും ഈ മൊഴി ശരിവെച്ചു. അമ്മ തങ്ങളെ ഉപേക്ഷിച്ച് പോയിട്ട് ഒരുപാട് കാലമായെന്നും തനിക്ക് അച്ഛനൊപ്പം മാത്രം താമസിച്ചാൽ മതിയെന്നും മകൻ കോടതിയിൽ അറിയിച്ചു. അമ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും 1,001 ദിനാർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്നും മുത്തശ്ശിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ