റിയാദ്: കൊവിഡ് പ്രതിസന്ധിയില്‍പ്പെട്ട് സൗദി അറേബ്യയില്‍ ദുരിതത്തിലായിരുന്ന 174 പേര്‍ സൗജന്യമായി നാട്ടിലേക്ക് മടങ്ങി. ദമ്മാം നവോദയ സാംസ്‌കാരിക വേദി ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് 174 പേര്‍ക്ക് സൗജന്യമായി നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കിയത്.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ട്ടപ്പെട്ടവരും ജയില്‍ മോചിതരായിരുന്നവരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പൂര്‍ണമായും സൗജന്യമായി ദമ്മാം നവോദയ സാംസ്‌കാരിക വേദി ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്തത്.
ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളും രോഗികളും ഉള്‍പ്പെടെയുള്ളവരാണ് നവോദയയുടെ കാരുണ്യ സ്പര്‍ശത്തില്‍ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയത്. റിയാദ്, യാമ്പു തുടങ്ങിയ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിച്ചവരെയാണ് നവോദയ സൗജന്യ യാത്രക്കായി തെരഞ്ഞെടുത്തത്. 

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് മടങ്ങാന്‍ എയര്‍ബബിള്‍ ധാരണാപത്രമായി