കുവൈത്തിലെ സുബിയ പവർ പ്ലാന്റിൽ തീപിടിത്തം, വൈദ്യുതി-ജല വിതരണം സാധാരണ നിലയിൽ

Published : Mar 09, 2026, 05:10 PM IST
subiya fuel depot

Synopsis

കുവൈത്തിലെ സുബിയ പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ പ്ലാന്റിലെ ഒരു ഇന്ധന ടാങ്കിൽ ചെറിയ തീപിടിത്തമുണ്ടായി. സുരക്ഷാ സംഘം ഉടൻ തീ നിയന്ത്രണവിധേയമാക്കിയെന്നും, സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും വൈദ്യുതി-ജല വിതരണത്തെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ സുബിയ പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ പ്ലാന്റിലെ ഒരു ഇന്ധന ടാങ്കിൽ ചെറിയ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് സ്ഥലത്ത് പുക ഉയർന്നതായി വൈദ്യുതി, ജലം, നവീകരണ ഊർജ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എഞ്ചിനീയർ ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് അറിയിച്ചു. പ്ലാന്റിലെ സുരക്ഷാ, സേഫ്റ്റി, എമർജൻസി ടീമുകൾ ഉടൻ പ്രതികരിച്ച് നിശ്ചിത നടപടിക്രമങ്ങൾ അനുസരിച്ച് തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കി, മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടഞ്ഞു.

ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നും അവർ വ്യക്തമാക്കി. പ്ലാന്റിലെ യൂണിറ്റുകളും ഉപകരണങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ വിശേഷ സാങ്കേതിക സംഘങ്ങൾ പരിശോധനയും സാങ്കേതിക വിലയിരുത്തലും നടത്തുകയാണെന്നും അറിയിച്ചു. അതേസമയം, വൈദ്യുതി-ജല വിതരണ സംവിധാനങ്ങൾ സാധാരണ നിലയിൽ സ്ഥിരതയോടെ പ്രവർത്തിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. സേവനങ്ങൾ തടസമില്ലാതെ തുടരാൻ സാഹചര്യം തുടർച്ചയായി നിരീക്ഷിക്കുന്നതായും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതായും അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ വേഗത്തിൽ ഇടപെട്ട എഞ്ചിനീയർമാരുടെയും ടെക്നീഷ്യന്മാരുടെയും തൊഴിലാളികളുടെയും പരിശ്രമങ്ങൾക്ക് മന്ത്രാലയം നന്ദി രേഖപ്പെടുത്തി.

കുവൈത്തിൽ ആക്രമണം

ഞായറാഴ്ച പുലർച്ചെ മുതൽ രാജ്യത്തിന്‍റെ ആകാശപരിധിയിൽ കടന്നുകയറിയ ശത്രു മിസൈലുകളെയും ഡ്രോണുകളെയും കുവൈത്ത് സായുധ സേന തടഞ്ഞതായി കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കർണൽ സൗദ് അബ്ദുലഅസീസ് അൽ-ഒതൈബി അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ 7 ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തി, ഇതിൽ 3 എണ്ണം വിജയകരമായി തകർത്തു, ബാക്കി 4 മിസൈലുകൾ ഭീഷണി പരിധിക്കു പുറത്തായതിനാൽ ഇടപെട്ടില്ല. കൂടാതെ 5 ശത്രു ഡ്രോണുകൾ കണ്ടെത്തിയതിൽ 2 എണ്ണം തകർത്തു, ബാക്കി 3 ഡ്രോണുകൾ തകർക്കാൻ കഴിഞ്ഞില്ല.

ഇവയിൽ രണ്ട് ഡ്രോണുകൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് വീണതോടെ ഇന്ധന ടാങ്കുകൾ തകരാറിലായി. മറ്റൊരു ഡ്രോൺ കുവൈത്ത് സിറ്റിയിലെ സോഷ്യൽ സെക്യൂരിറ്റി സ്ഥാപനത്തിന്റെ കെട്ടിടത്തെ ലക്ഷ്യമിട്ടതോടെ ഭൗതിക നാശനഷ്ടം സംഭവിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടയുന്നതിനിടെയാണെന്ന് സൈന്യം വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം എന്നും സൈന്യം അഭ്യർത്ഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേക്ക് അടച്ചു, സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ
ആഗോള എണ്ണവിലയെ ബാധിക്കുന്ന നടപടി, ഉൽപാദനവും കയറ്റുമതിയും നിയന്ത്രിക്കുന്ന 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ച് ബാപ്കോ