കുവൈത്തിൽ താമസയിടത്ത് തീപിടുത്തം, ഒരു മരണം, മരിച്ചത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ

Published : May 06, 2025, 07:48 AM IST
കുവൈത്തിൽ താമസയിടത്ത് തീപിടുത്തം, ഒരു മരണം, മരിച്ചത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ

Synopsis

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

കുവൈത്ത് സിറ്റി : കുവൈത്തിൽ അപ്പാർട്ട്മെന്റിൽ തീപിടുത്തം. സാൽമിയയിലുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. തീപിടുത്തത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽനിന്നും വീണാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സാൽമിയ, അൽ-ബിദ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മറ്റു ഭാ​ഗങ്ങളിലേക്ക് പടരുന്നതിൽ നിന്ന് തീ നിയന്ത്രണവിധേയമാക്കാനും നിയന്ത്രിക്കാനും സംഘങ്ങൾക്ക് അതിവേ​ഗം കഴിഞ്ഞു. അപകടസ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

17 വർഷത്തിന് ശേഷം അപേക്ഷകർ നേരിട്ടെത്തി; യുഎഇയിൽ പാസ്‌പോർട്ട് സേവനങ്ങൾക്ക് വൻ തിരക്ക്
തെഹ്റാനിൽ തടിച്ചുകൂടിയ ജനലക്ഷങ്ങളുടെ നടുവിലൂടെ ആയത്തൊള്ള അലി ഖമനെയിയുടെ ഭൗതികശരീരം എത്തിച്ചു; വിലാപ ചടങ്ങുകൾക്ക് തുടക്കം