ഷാർജയിൽ പ്ലാസ്റ്റിക് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ആക്രി ഗോഡൗണിൽ തീപിടുത്തം, ആളപായമില്ല

Published : Mar 19, 2025, 12:12 PM ISTUpdated : Mar 19, 2025, 12:13 PM IST
ഷാർജയിൽ പ്ലാസ്റ്റിക് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ആക്രി ഗോഡൗണിൽ തീപിടുത്തം, ആളപായമില്ല

Synopsis

ഷാർജ വ്യാവസായിക മേഖലയിലെ 10ൽ പ്രവർത്തിക്കുന്ന ആക്രി ​ഗോ‍ഡൗണിനാണ് തീപിടിച്ചത് 

ഷാർജ: ഷാർജ വ്യാവസായിക മേഖലയിലെ 10ൽ പ്രവർത്തിക്കുന്ന ആക്രി ​ഗോ‍ഡൗണിന് തീപിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞയുടൻ തന്നെ സിവിൽ ഡിഫൻസ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.37ഓടെയാണ് ഷാർജ സിവിൽ ഡിഫൻസിന്റെ ഓപറേഷൻസ് റൂമിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ​ഗോഡൗണിനാണ് തീപിടിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് അടിയന്തിര രക്ഷാ പ്രവർത്തനം നടത്തുന്നതിനായി പ്രദേശം പോലീസ് വളഞ്ഞിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.  

read more: ഷാർജയിൽ വാഹനാപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം, വാഹനമോടിച്ചത് പ്രായപൂർത്തിയാകാത്തയാൾ  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോരുകോഴികളെ ഉപദ്രവിച്ച നായയെ ജീവനോടെ തീ കൊളുത്തിക്കൊന്നു, ജയിൽ ശിക്ഷയിൽ ഇളവുമായി കോടതി, തായ്ലാൻഡിൽ പ്രതിഷേധം
സാധാരണക്കാരായ പ്രതിഷേധക്കാർക്ക് നേരെ വെടിവയ്പുമായി പാക് സേന, കൊല്ലപ്പെട്ടവരിൽ 19 കുട്ടികളും 7 ഗർഭിണികളും