
കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന രണ്ടാം ടെര്‍മിനലില്‍ തീപിടിത്തം. അഗ്നിശമന വിഭാഗം തീപിടിത്തം നിയന്ത്രണവിധേയമാക്കി. വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ 5.30നായിരുന്നു സംഭവം. വിമാനത്താവളത്തിലെ നിര്‍മ്മാണത്തിലിരിക്കുന്ന ടെര്‍മിനല്‍ രണ്ടിലെ ബേസ്‌മെന്റിലാണ് തീപിടിച്ചത്. പെയിന്റും മറ്റ് തീപിടിക്കുന്ന വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ആറ് അഗ്നിശമന യൂണിറ്റുകളിലെ 150 ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് തീയണച്ചത്. സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി അലി അല്‍ മൂസ ഉത്തരവിട്ടിട്ടുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. സുഐബയിലെ ഒരു സ്വദേശിയുടെ വീട്ടിലായിരുന്നു സംഭവം. ഇവിടുത്തെ ഗാര്‍ഹിക തൊഴിലാളിയാണ് മരിച്ചത്.
വീട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്തായിരുന്നു അപകടം. അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കെട്ടിട അവശിഷ്ടങ്ങള്‍ മാറ്റി തൊഴിലാളിയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam