ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

Published : Jun 14, 2025, 12:11 PM IST
fire breaks out in  Dubai marina

Synopsis

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. 

ദുബൈ: ദുബൈ മറീനയില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം. ബഹുനില താമസ കെട്ടിടത്തില്‍ ഇന്നലെ അര്‍ധ രാത്രിയോടെയാണ് തീപടര്‍ന്നത്. ആറ് മണിക്കൂറിനുള്ളില്‍ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം തീപിടിത്തം നിയന്ത്രണ വിധേയമാക്കി.

തീപിടത്തത്തിന്‍റെ വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ എമര്‍ജന്‍സി റെസ്പോൺസ് സംഘങ്ങള്‍ കെട്ടിടത്തില്‍ നിന്ന് താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. 67 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ 764 അപ്പാര്‍ട്ട്മെന്‍റുകളില്‍ നിന്നായി 3,820 താമസക്കാരെയാണ് ഒഴിപ്പിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കെട്ടിടത്തിലെ താമസക്കാര്‍ക്ക് താല്‍ക്കിലമായി താമസിക്കാനുള്ള സ്ഥലസൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, സ്വദേശിയും രണ്ട് പ്രവാസികളും പിടിയിൽ
കുവൈത്തിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി മരിച്ചു