റെസ്റ്റോറന്‍റിൽ പാചക വാതക ചോർച്ചയെ തുടർന്ന് തീപിടിത്തം, കുവൈത്തിൽ രണ്ടു പേർക്ക് പരിക്ക്

Published : Oct 01, 2025, 10:51 AM IST
fire accident

Synopsis

റെസ്റ്റോറന്‍റില്‍ പാചക വാതക ചോർച്ചയെ തുടർന്ന് തീപിടിത്തം. അൽ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു റെസ്റ്റോറന്‍റിലാണ് സംഭവം. സ്ഫോടനത്തെ തുടർന്ന് റെസ്റ്റോറന്‍റിനുള്ളിൽ തീ പടർന്നതോടെ അൽ അർദിയ, അൽ സുമൂദ് ഫയർ സെന്ററുകളിൽ നിന്നുള്ള യൂണിറ്റുകൾ  സ്ഥലത്തേക്കെത്തി.

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു റെസ്റ്റോറന്‍റിൽ പാചക വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരം അഗ്നിശമന സേനാംഗങ്ങൾ കൃത്യ സമയത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. സ്ഫോടനത്തെ തുടർന്ന് റെസ്റ്റോറന്‍റിനുള്ളിൽ തീ പടർന്നതോടെ അൽ അർദിയ, അൽ സുമൂദ് ഫയർ സെന്ററുകളിൽ നിന്നുള്ള യൂണിറ്റുകൾ ഉടൻ സ്ഥലത്തേക്ക് പാഞ്ഞെത്തി. സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതിന് മുൻപേ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ വൈദ്യസഹായം നൽകുന്നതിനും തുടർനടപടികൾക്കുമായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം