
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ഒരു വാണിജ്യ സ്ഥാപനങ്ങളുടെ സമുച്ചയത്തിന് തീപിടിച്ചു. റിയാദ് നഗത്തിെൻറ വടക്കുകിഴക്കൻ ഭാഗത്തെ അൽ യർമുഖിലാണ് ചൊവ്വാഴ്ച രാവിലെ നിരവധി കടകൾ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്.
സിവിൽ ഡിഫൻസിന്‍റെ നേതൃത്വത്തിൽ അഗ്നിശമന സേനയും പൊലീസുമെത്തി രക്ഷാപ്രവർത്തനവും തീയണയ്ക്കാനുള്ള ശ്രമങ്ങളും നടത്തി. മണിക്കൂറുകൾക്കുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കോ ആളപായമോ സംഭവിച്ചിട്ടില്ലെന്നും എന്നാൽ വൻ സ്വത്ത് നാശമുണ്ടായിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
Read Also - ഓഫറിലെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം; പ്രവാസി പെയിന്‍റിങ് തൊഴിലാളിക്ക് 34 കോടിയുടെ ഗ്രാന്‍ഡ് പ്രൈസ്
https://www.youtube.com/watch?v=QJ9td48fqXQ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ