അബുദാബി യാസ് ഐലന്‍ഡില്‍ നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം

Published : Mar 29, 2025, 04:28 PM IST
അബുദാബി യാസ് ഐലന്‍ഡില്‍ നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം

Synopsis

അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. 

അബുദാബി: അബുദാബിയിലെ യാസ് ഐലന്‍ഡില്‍ ഒരു നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. 

യാ​സ് വാ​ട്ട​ര്‍ വേ​ള്‍ഡി​നോ​ട് ചേ​ര്‍ന്നു​ള്ള നി​ര്‍മാ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍സ് അ​തോ​റി​റ്റി സാമൂഹിക മാധ്യമത്തില്‍ കു​റി​ച്ചു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വൈകുന്നേരം വൈ​കീ​ട്ട് 4.20ഓ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യതായി അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. എന്നാൽ തീ​പി​ടി​ത്തത്തിന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Read Also - കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരൊറ്റ വാട്സാപ്പ് സന്ദേശം ഏറ്റെടുത്തപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 9 ലക്ഷം; ഉത്തരേന്ത്യക്കായി 3000 കമ്പിളി പുതപ്പുകൾ കൈമാറി റിയാദ് കെഎംസിസി
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ, തൊഴിൽ, വിസ നിയമലംഘനം; കർശന പരിശോധന