ഒമാനില്‍ വീട്ടില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

Published : Aug 06, 2022, 12:54 PM ISTUpdated : Aug 06, 2022, 12:56 PM IST
ഒമാനില്‍ വീട്ടില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

Synopsis

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

മസ്‌കറ്റ്: ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ തീപിടിത്തം. ഇബ്രി വിലായത്തിലെ അല്‍ ഖുറൈന്‍ പ്രദേശത്തെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി അതോറിറ്റി അറിയിച്ചു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഒമാനിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം; നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ്

പൊലീസ് ചമഞ്ഞ് അപ്പാര്‍ട്ട്മെന്റില്‍ കയറി മര്‍ദനം; ഒമാനില്‍ രണ്ട് പേര്‍ പിടിയില്‍

മസ്‍കത്ത്: പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ട് പേരെ ഒമാനില്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. പൊലീസുകാരെന്ന വ്യാജേന അപ്പാര്‍ട്ട്മെന്റില്‍ കയറിയ ഇവര്‍ അവിടെയുണ്ടായിരുന്ന താമസക്കാരെ മര്‍ദിക്കുകയും ശേഷം മോഷണം നടത്തുകയും ചെയ്‍ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‍തത്. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

ഒരു അപ്പാര്‍ട്ട്മെന്റില്‍ കയറി അവിടെയുണ്ടായിരുന്ന രണ്ട് പേരെ പ്രതികള്‍ തടഞ്ഞുവെയ്‍ക്കുകയും മര്‍ദിക്കുകയും ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്‍താവനയില്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് അപ്പാര്‍ട്ട്മെന്റില്‍ മോഷണം നടത്തുകയും ചെയ്‍തു. അറസ്റ്റിലായ രണ്ട് പേര്‍ക്കുമെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിയിച്ചിട്ടുണ്ട്.

13 കിലോ ഹാഷിഷുമായി ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

മസ്‌കറ്റ്: പതിമൂന്ന് കിലോഗ്രാം ഹാഷിഷ്  ഒമാനില്‍ പിടികൂടി. ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിന്ന് റോയല്‍ ഒമാന്‍ പൊലീസ് രണ്ടുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ നാര്‍കോട്ടിക്‌സ ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കണ്‍ട്രോള്‍ വിഭാഗമാണ് 13 കിലോ ഹാഷിഷുമായി രണ്ട് ആഫ്രിക്കന്‍ വംശജരെ പിടികൂടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം