
മസ്കറ്റ്: ഒമാനിലെ സലാലയില്‍ തീപിടിത്തം. ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല വിലായത്തിലുള്ള താമസ കെട്ടിടത്തിലെ അപ്പാര്‍ട്ട്മെന്‍റിലാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം ഉണ്ടായത്.
തീപിടിത്തത്തെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ അഗ്നിശമനസേന സംഘം തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. കെട്ടിടത്തിലുണ്ടായിരുന്ന എട്ട് പേരെ ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam