Gulf News : യുഎഇയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

By Web TeamFirst Published Nov 28, 2021, 3:47 PM IST
Highlights

ഉടന്‍ തന്നെ സ്ഥലത്തെത്തിയ അബുദാബി സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കെട്ടിടത്തില്‍ ഉണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു. പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി.

അബുദാബി: അബുദാബി(Abu Dhabi) ഹംദാന്‍ സ്ട്രീറ്റില്‍(Hamdan Street) 21 നില കെട്ടിടത്തില്‍ തീപിടിത്തം(fire). കഴിഞ്ഞ ദിവസം രാത്രി 10:02നാണ് കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായ വിവരം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതെന്ന് അബുദാബി സിവില്‍ ഡിഫന്‍സ്(Abu Dhabi Civil Defense) അറിയിച്ചു. 

ഉടന്‍ തന്നെ സ്ഥലത്തെത്തിയ അബുദാബി സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കെട്ടിടത്തില്‍ ഉണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു. പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. അന്വേഷണത്തിനായി കേസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. തീപിടിത്തം പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും കെട്ടിട ഉടമകള്‍ക്ക് സിവില്‍ ഡിഫന്‍സ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. 

അബുദാബിയില്‍ വിവാഹങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും പുതിയ നിബന്ധനകള്‍

അബുദാബി: അബുദാബിയില്‍(Abu Dhabi) വിവാഹങ്ങള്‍ക്കും(weddings) ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഒത്തുചേരലുകള്‍ക്കുമുള്ള നിബന്ധനകള്‍ അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി (Abu Dhabi Emergency, Crisis and Disasters Committee)പരിഷ്‌കരിച്ചു.

അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് 80 ശതമാനം ആളുകള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് കാണിക്കണം. ഇവരുടെ കൈവശം 96 മണിക്കൂറിനകം എടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ഉണ്ടായിരിക്കണം. വിവാഹ ഹാളുകളില്‍ 60 ശതമാനം പേര്‍ക്ക് പങ്കെടുക്കാം. അടച്ചിട്ട ഹാളുകളില്‍ പരമാവധി 100 പേര്‍ക്കാണ് പങ്കെടുക്കാനാവുക. തുറസ്സായ സ്ഥലത്ത് നടത്തുന്ന വിവാഹ ചടങ്ങുകളില്‍ 300 പേര്‍ക്കും വീടുകളില്‍ നടത്തുന്ന വിവാഹങ്ങളില്‍  60 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ കഴിയുക. 

click me!