
മസ്‌കറ്റ്: അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍( immoral acts) ഏര്‍പ്പെട്ട 10 പ്രവാസികള്‍ ഒമാനില്‍(Oman) അറസ്റ്റില്‍(arrest). ഏഷ്യക്കാരായ 10 പേരെയാണ് വടക്കന്‍ അല്‍ ബത്തിന പൊലീസ് കമാന്‍ഡ് (North Al BatinahGovernorate Police Command ) അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police)പ്രസ്താവനയില്‍ പറഞ്ഞു.
പിടിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. അസാന്മാര്‍ഗിക പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു.
മസ്‌കറ്റ്: അഞ്ഞൂറ് കിലോയിലധികം മയക്കുമരുന്നുമായി(drugs) രണ്ട് വിദേശികളെ ഒമാനില്‍ അറസ്റ്റ് (arrest)ചെയ്തു. മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡാണ് (Coast Guard)ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടുപേരും ഏഷ്യക്കാരാണ്.
വന്‍ തോതില്‍ മയക്കുമരുന്നുമായി കടല്‍ മാര്‍ഗം രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 440 കിലോഗ്രാം ഓപിയം, 133 കിലോഗ്രാം ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്തത്. മറ്റൊരു സംഭവത്തില്‍ ഭിക്ഷാടനത്തിനും നിയമ ലംഘനത്തിനും ആറുപേരെ ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam