യുഎഇയിലെ വെയര്‍ഹൗസില്‍ തീപിടുത്തം; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ്

By Web TeamFirst Published Jun 6, 2023, 11:55 AM IST
Highlights

സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസുകളെ മാത്രമേ ആശ്രയിക്കാവൂ എന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

അബുദാബി: അബുദാബി മുസഫ ഇന്‍ഡസ്‍ട്രിയല്‍ സിറ്റിയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഒരു വെയര്‍ ഹൗസിലാണ് തീപിടുത്തമുണ്ടായത്. വിവരം ലഭിച്ചയുടന്‍ തന്നെ അബുദാബി പൊലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

"മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു വെയര്‍ഹൗസിലുണ്ടായ തീപിടുത്തം അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സ് വിഭാഗവും ചേര്‍ന്ന് നിയന്ത്രണ വിധേയമാക്കുകയാണ്" - ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസുകളെ മാത്രമേ ആശ്രയിക്കാവൂ എന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. പിന്നീട് തീ നിയന്ത്രണ വിധേയമാക്കിയ ശേഷം സ്ഥലം തണുപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. 
 

Abu Dhabi Police and Abu Dhabi Civil Defence Authority teams are dealing with a fire that broke out this evening at a warehouse in Mussafah industrial area. The relevant authorities have begun work and emphasise the importance of seeking information from official sources.

— شرطة أبوظبي (@ADPoliceHQ)


Read also: യുഎഇയില്‍ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം; മൂന്ന് പേര്‍ക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!