
റിയാദ്: ജിദ്ദയിലെ ഇലക്ട്രിക് സൂഖിൽ തീപിടിത്തം. അസീസിയ ഡിസ്ട്രിക്റ്റിലെ ഇലക്ട്രിക് സാധനങ്ങൾ വിൽക്കുന്ന സൂഖിലായിരുന്നു അഗ്നിബാധ. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.15 നാണ് ഇലക്ട്രിക് സാധനങ്ങൾ വിൽപന നടത്തുന്ന കോംപ്ലക്സിനുള്ളിലെ കടകളിൽ അഗ്നിബാധയുണ്ടായത്. വിവരം ലഭിച്ച ഉടൻ അഗ്നിശമന വിഭാഗത്തിെൻറ നിരവധി യൂനിറ്റുകൾ സ്ഥലത്തേക്ക് തിരിച്ചതായി മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ ഉസ്മാൻ അൽഖർനി പറഞ്ഞു. തീ നിയന്ത്രവിധേയമാക്കുകയും മറ്റ് സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ വേണ്ട മുൻകരുതലെടുക്കുകയും ചെയ്തതായി വക്താവ് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam