
റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. ജിദ്ദയിൽ നിന്ന് 50 കിലോമീറ്ററകലെ ഖുൻഫുദ റോഡിലുണ്ടായ അപകടത്തിൽ കണ്ണൂർ തലശേരി ധർമടം മീത്തൽപ്പീടിക സ്വദേശി കരിപ്പാൽ മുഹമ്മദ് ഷജീർ (36) ആണ് മരിച്ചത്.
ഖുൻഫുദയിൽ നിന്നും സുഹൃത്ത് മലപ്പുറം എടവണ്ണ സ്വദേശി മുഹമ്മദ് ഷമീമിനോടൊപ്പം ജിദ്ദയിലേക്ക് വരുന്ന വഴി ഇവർ സഞ്ചരിച്ച വാഹനം ട്രൈലറുമായി കൂട്ടിയിടിച്ചാണ് അപകടം. മുഹമ്മദ് ഷജീർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വാഹനമോടിച്ച മുഹമ്മദ് ഷമീമിന് നിസാര പരിക്കേറ്റു. ജിദ്ദയിൽ നിന്നും ചരക്കുകൾ എടുത്തു ഖുൻഫുദയിൽ കച്ചവടം നടത്തിവരികയായിരുന്നു മരിച്ച മുഹമ്മദ് ഷജീർ. മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം ജിദ്ദയിൽ ഖബറടക്കുമെന്ന് ജിദ്ദയിലുള്ള സഹോദരൻ ഷജ്‌മീർ അറിയിച്ചു. ഹർഷിനയാണ് ഭാര്യ. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam