Latest Videos

കസ്റ്റംസ് പരിശോധന; വാഹനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച പടക്കങ്ങള്‍ ഒമാനിൽ പിടികൂടി

By Web TeamFirst Published Apr 3, 2024, 4:50 PM IST
Highlights

വാഹനത്തിന്റെ പല ഭാഗങ്ങളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു പടക്കങ്ങള്‍ കണ്ടെത്തിയത്.

മസ്‌കറ്റ്: ഒമാനിലേക്ക് കടത്തിയ പടക്കങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. തിങ്കളാഴ്ചയാണ് ഇവ പിടികൂടിയത്. വാഹനത്തിന്റെ പല ഭാഗങ്ങളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു പടക്കങ്ങള്‍ കണ്ടെത്തിയത്. വന്‍തോതിലുള്ള പടക്കങ്ങളാണ് ഹമാസ പോര്‍ട്ട് കസ്റ്റ്‌സ് അധികൃതര്‍ പിടിച്ചെടുത്തത്. 

Read Also -  കഞ്ചാവ് വലിക്കാം, വീട്ടിൽ നട്ടുവളര്‍ത്താം, അതും മൂന്ന് ചെടികൾ വരെ; ആഘോഷിച്ച് ആളുകൾ, പുതിയ നിയമം ജര്‍മ്മനിയിൽ

കര്‍ശന ട്രാഫിക് പരിശോധന;  21,858 നിയമലംഘനങ്ങൾ കണ്ടെത്തി, ലൈസൻസില്ലാതെ വാഹനമോടിച്ചവരും പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ചക്കിടെ 1,620 ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് (ജിടിഡി) അറിയിച്ചു. മാർച്ച് 23 മുതൽ 29 വരെയുള്ള കണക്കാണിത്.  293 ഗുരുതര അപകടങ്ങളും ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടാകാത്ത 1,409 ചെറിയ അപകടങ്ങളും ഇതിൽ ഉള്‍പ്പെടുന്നു. 

അതേസമയം നിയമലംഘകരെ കണ്ടെത്താൻ ട്രാഫിക്ക് വിഭാഗം നടത്തിയ പരിശോധന ക്യാമ്പയിനുകളില്‍ 21,858 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 23 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു.  ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയതിന് 48 പേരെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. 130 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തിട്ടുണ്ട്.  നിയമപ്രകാരം വാറണ്ട് പുറപ്പെടുവിച്ചിരുന്ന എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എട്ട് വഴിയോരക്കച്ചവടക്കാർ, അസാധാരണ മാനസിക നിലയിൽ കണ്ടെത്തിയ ഒരാൾ, സിവിൽ കേസുകളിൽ ഉൾപ്പെട്ട മൂന്ന് പേർ എന്നിവരും പിടിയിലായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!