Oman Warehouse Fire: ഒമാനില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപ്പിടുത്തം

Published : Jan 16, 2022, 10:05 AM IST
Oman Warehouse Fire: ഒമാനില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപ്പിടുത്തം

Synopsis

ഒമാനില്‍ ബര്‍ക്ക വിലായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഗോഡൗണില്‍ തീപ്പിടുത്തം.

മസ്‍കത്ത്: ഒമാനില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍തീപ്പിടുത്തം. ബര്‍ക്ക വിലായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഉടമസ്ഥതയിലള്ള ഗോഡൗണിലായിരുന്നു തീപ്പിടുത്തമുണ്ടായത്. വിവരം ലഭിച്ചയുടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് അംബുലന്‍സ് അതോരിറ്റി അറിയിച്ചു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.


മസ്‍കത്ത്: ഒമാനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ (Covid precautions) ലംഘിച്ച അഞ്ച് ഹോട്ടലുകള്‍ക്ക് ഒമാന്‍ പൈതൃക വിനോദസഞ്ചാര മന്ത്രാലയം (Ministry of Heritage and Tourism)  നോട്ടീസ് നല്‍കി. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകള്‍ പാലിക്കണമെന്ന് നിഷ്‍കര്‍ശിച്ചിട്ടുള്ള നിബന്ധനകളില്‍ വീഴ്‍ച വരുത്തിയതിനാണ് നടപടിയെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒമാനില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വ്യാപകമായ പരിശോധനയും നടത്തുന്നുണ്ട്. രാജ്യത്തെ എല്ലാ ഹോട്ടലുകളും ടൂറിസം സ്ഥാപനങ്ങളും ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മുന്‍കരുതലുകളില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപനം അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ