സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Published : Mar 11, 2024, 12:11 PM IST
സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Synopsis

പൊടിക്കാറ്റും മേഘങ്ങളും കാരണം റിയാദിന് സമീപം സ്ഥിരമായി മാസപ്പിറവി നിരീക്ഷിക്കാറുള്ള ഹുത്ത സുദൈറിൽ ഇത്തവണ പിറ ദൃശ്യമായിരുന്നില്ല.

റിയാദ്: ഞായറാഴ്ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിൽ മാർച്ച് 11 ചൊവ്വാഴ്ച റമദാൻ ഒന്ന് അഥവാ വ്രതാരംഭ ദിനമായിരിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 

പൊടിക്കാറ്റും മേഘങ്ങളും കാരണം റിയാദിന് സമീപം സ്ഥിരമായി മാസപ്പിറവി നിരീക്ഷിക്കാറുള്ള ഹുത്ത സുദൈറിൽ ഇത്തവണ പിറ ദൃശ്യമായിരുന്നില്ല. എന്നാൽ രാജ്യത്തെ മറ്റിടങ്ങളിൽ മാസപ്പിറവി ദൃശ്യമായെന്നും വ്രതാരംഭം തിങ്കളാഴ്ച ആയിരിക്കുമെന്നും ഇരുഹറം കാര്യാലയത്തിെൻറ ഔദ്യോഗിക സോഷ്യൽ മീഡിയ അകൗണ്ടായ ഹറമൈനാണ് ആദ്യം എക്സ് അകൗണ്ടിൽ അറിയിച്ചത്. പിന്നീട് സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് റമദാൻ വ്രതാരംഭം. ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഒമാനിൽ വ്രതരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ്‌ ഏജൻസി അറിയിച്ചു. 

Read Also -  പ്രവാസികൾക്ക് വൻ തിരിച്ചടി, തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഈ മേഖലയിൽ 35 ശതമാനം സ്വദേശിവത്കരണം

വിശുദ്ധ മാസമായ റമദാനില്‍ തീർഥാടകരെയും സന്ദർശകരെയും സ്വീകരിക്കാൻ മക്ക, മദീന ഹറമുകൾ സജ്ജമായതായി ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് അറിയിച്ചു. ദശലക്ഷക്കണക്കിന് വിശ്വാസികൾ വന്നണയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവരെ വരവേൽക്കാനാവശ്യമായ എല്ലാ ഒരുക്കവും ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിട്ടുണ്ട്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തീർഥാടകർക്കും നമസ്കാരത്തിനെത്തുന്നവർക്കും ആശ്വാസത്തോടും സമാധാനത്തോടും ഹറമിൽ കഴിഞ്ഞുകൂടാൻ വിവിധ വകുപ്പുകളുമായി സഹകരിച്ച് സംയോജിത പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി പൂർണമായ അളവിലും അത്യുത്തമമായും നടപ്പാക്കലാണ് ലക്ഷ്യമിടുന്നത്. ഇരുഹറം കാര്യാലയത്തിെൻറ ലക്ഷ്യങ്ങളിൽ മികവും ഗുണനിലവാരവും കൈവരിക്കാൻ റമദാനിലേക്ക് തയ്യാറാക്കിയ പദ്ധതിക്ക് അനുസൃതമായാണ് പ്രവർത്തിക്കുകയെന്നും സുദൈസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം