സൗദി അറേബ്യയില്‍ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചർ ബസ് സർവീസ് തുടങ്ങി

Published : Feb 10, 2023, 11:04 PM IST
സൗദി അറേബ്യയില്‍ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചർ ബസ് സർവീസ് തുടങ്ങി

Synopsis

മദീന റോഡിലുടെ കടന്നു പോകുന്ന ബസ് അമീർ സഊദ് അൽഫൈസൽ റോഡ് വഴി ഖാലിദിയക്കും ബലദിനുമിടയിൽ പ്രതിദിന സർവിസ് നടത്തും. 

റിയാദ്: സൗദിയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസ് ഖാലിദിയ - ബലദ് റൂട്ടിൽ ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ വ്യാഴാഴ്ച നടന്നെങ്കിലും റെഗുലർ സർവിസ് പൊതു ഗതാഗത അതോറിറ്റിക്ക് കീഴിൽ ആരംഭിച്ചത് ബുധനാഴ്ചയാണ്. മദീന റോഡിലുടെ കടന്നു പോകുന്ന ബസ് അമീർ സഊദ് അൽഫൈസൽ റോഡ് വഴി ഖാലിദിയക്കും ബലദിനുമിടയിൽ പ്രതിദിന സർവിസ് നടത്തും. 

പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ് ഓടുന്നത്. ബസ് ഒറ്റ ചാർജ്ജിൽ 300 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഈ ട്രിപ്പ് വിജയകരമായാൽ മറ്റ് മേഖലകളിൽ കൂടി പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകൾ റോഡിലിറക്കാനാണ് പൊതുഗതാഗത അതോറിറ്റി ഉദ്ദേശിക്കുന്നത്. മാർച്ചിൽ റിയാദിൽ ഇലക്ട്രിക് പാസഞ്ചർ ബസുകൾ സർവിസ് ആരംഭിക്കുമെന്നു അതോറിറ്റി മേധാവി റുമൈഹ് അൽ റുമൈഹ് അറിയിച്ചിരുന്നു.

Read also: വിദേശ ഉംറ തീർഥാടകരുടെ എണ്ണം 45 ലക്ഷം കവിഞ്ഞു; എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാര്‍

ജിദ്ദ വിമാനത്താവളത്തിൽ അടിയന്തര പ്രഥമശുശ്രൂഷ നൽകാൻ ഇനി വനിതകളും

റിയാദ്: ജിദ്ദ വിമാനത്താവളത്തിൽ അടിയന്തിര പ്രാഥമിക ശുശ്രൂഷ നൽകാൻ വനിതകളെ നിയോഗിക്കുന്നു. ഇതിനാവശ്യമായ പരിശീലന പരിപാടി ആരംഭിച്ചു. സൗദി അക്കാദമി ഓഫ് സിവിൽ ഏവിയേഷന്റെ സഹകരണത്തോടെ ജിദ്ദ വിമാനത്താവള കമ്പനിയാണ് വനിതകൾക്ക് വിമാനത്താവളത്തിൽ അടിയന്തിര ഘട്ടങ്ങളിൽ നൽകേണ്ട പ്രഥമ ശുശ്രൂഷ സംബന്ധിച്ച് പരിശീലനം നൽകുന്നത്. 

സൗദിയിലെ വിമാനത്താവളങ്ങളിൽ ആദ്യമായാണ് ഇങ്ങനെയൊരു പരിശീലന പരിപാടി ആരംഭിക്കുന്നത്.
മൂന്ന് മാസത്തെ പരിശീലനത്തിനുശേഷം ഇവർക്ക് ജോലി നൽകും. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതോടൊപ്പം സ്ത്രീ ശാക്തീകരണത്തിന് സംഭാവന നൽകുകയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയുമാണ് ഇങ്ങനെയൊരു പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. 

ആളുകളെ ഒഴിപ്പിക്കൽ, സുരക്ഷയും ആരോഗ്യ നടപടിക്രമങ്ങളും, പരിക്കേറ്റവരെ വിമാനത്താവളങ്ങളിൽ എത്തിക്കൽ, വിമാനത്താവളത്തിലെ അടിയന്തര നടപടികളെക്കുറിച്ചും പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങളെയും വ്യവസ്ഥകളെയും സംബന്ധിച്ച അറിവ് പകരൽ എന്നിവ പരിശീലനത്തിലുൾപ്പെടും. 

Read also:  സൗദി അറേബ്യയില്‍ കാറുകൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാർക്ക് പരിക്ക്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം