Emirati woman to join WHO : ലോകാരോഗ്യ സംഘടനയുടെ മഹാമാരി പ്രതിരോധ ഉപദേശക സമിതിയില്‍ ആദ്യ എമിറാത്തി വനിത

Published : Mar 05, 2022, 02:32 PM IST
Emirati woman to join WHO : ലോകാരോഗ്യ സംഘടനയുടെ മഹാമാരി പ്രതിരോധ ഉപദേശക സമിതിയില്‍ ആദ്യ എമിറാത്തി വനിത

Synopsis

2022-2024 കാലയളവില്‍ ഡോ. ഫരീദ ലോകാരോഗ്യ സംഘടനയുടെ പാന്‍ഡമിക് പ്രിപയര്‍ഡ്‌നസ് ഫ്രെയിംവര്‍ക്ക് അഡൈ്വസറി ഗ്രൂപ്പില്‍ ഉണ്ടാകും.

ദുബൈ: ലോകാരോഗ്യ സംഘടനയുടെ (WHO) മഹാമാരി പ്രതിരോധ ഉപദേശക സമിതിയില്‍ ഇടംപിടിച്ച് എമിറാത്തി വനിത. ആദ്യമായാണ് ഒരു എമിറാത്തി വനിത ലോകാരോഗ്യ സംഘടനയുടെ മഹാമാരി പ്രതിരോധ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുന്നത്. യുഎഇയുടെ ആരോഗ്യകാര്യ വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനിക്കാണ്  (Dr Farida AlHosani) ഈ അംഗീകാരം.

2022-2024 കാലയളവില്‍ ഡോ. ഫരീദ ലോകാരോഗ്യ സംഘടനയുടെ പാന്‍ഡമിക് പ്രിപയര്‍ഡ്‌നസ് ഫ്രെയിംവര്‍ക്ക് അഡൈ്വസറി ഗ്രൂപ്പില്‍ ഉണ്ടാകും. അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററിന്റെ പകര്‍ച്ചവ്യാധി വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് ഡോ. ഫരീദ. പകര്‍ച്ചവ്യാധികളെ കുറിച്ച് മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതും വികസ്വരരാജ്യങ്ങളിലേക്ക് രോഗപ്രതിരോധ മരുന്നുകളും വാക്‌സിനുകളും വിതരണം സജീവമാക്കുന്നതുമാണ് സമിതിയുടെ പ്രധാന ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടന വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

റമദാന്‍ മാസത്തില്‍ യുഎഇയിലെ ജോലി സമയം പ്രഖ്യാപിച്ചു

ദുബൈ: എക്‌സ്‌പോ 2020 ദുബൈയിലെ (Expo 2020 Dubai) പവലിയനുകളുടെ പ്രവര്‍ത്തന സമയം രാത്രി 11 മണി വരെ നീട്ടി. സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ ഒരു മണിക്കൂര്‍ കൂടുതല്‍ എക്‌സ്‌പോയില്‍ ചെലവഴിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. 

അതേസമയം ഫെബ്രുവരി 28 വരെ മെഗാ ഇവന്റില്‍ ഏകദേശം 16 ദശലക്ഷം സന്ദര്‍ശകര്‍ എത്തിയെന്ന് സംഘാടകര്‍ ചൊവ്വാഴ്ച അറിയിച്ചു. എക്‌സ്‌പോ 2020 അവസാനിക്കാന്‍ 30 ദിവസം മാത്രം ശേഷിക്കെ ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഫെബ്രുവരിയിലെ സന്ദര്‍ശനങ്ങളില്‍ പകുതിയും ആവര്‍ത്തിച്ചുള്ളവയായിരുന്നു. കഴിഞ്ഞ മാസം 44 ലക്ഷം സന്ദര്‍ശനങ്ങളാണ് എകസ്‌പോയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എക്‌സ്‌പോ 2020 ആരംഭിച്ച ഒക്ടോബര്‍ ഒന്നുമുതലുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണിത്. എക്‌സ്‌പോ 2020 സന്ദര്‍ശകര്‍ക്കായി അവതരിപ്പിച്ച പ്രത്യേക മഞ്ഞ പാസ്‌പോര്‍ട്ടില്‍ എക്‌സ്‌പോ അവസാനിക്കുന്നതിന് മുമ്പ് പരമാവധി പവലിയനുകളുടെ പേര് പതിക്കാനുള്ള ശ്രമമാണ് ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങളുടെ ഒരു കാരണം. 

എകസ്‌പോ തുടങ്ങിയത് മുതല്‍ ഫെബ്രുവരി വരെ രാഷ്ട്രത്തലവന്‍മാര്‍, പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, മറ്റ് മന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ  13,000 ഉന്നത നേതാക്കള്‍ എക്‌സ്‌പോ സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍  28,000 പരിപാടികള്‍ എക്‌സ്‌പോയില്‍ സംഘടിപ്പിച്ചുണ്ട്. ഈ മാസം 31 വരെയാണ് എക്‌സ്‌പോ 2020 സന്ദര്‍ശിക്കാന്‍ അവസരമുള്ളത്. 

ദുബൈ: ദുബൈയിലെ സ്വകാര്യ സ്‍കൂളുകളില്‍ (Private Schools in Dubai) ഈ വര്‍ഷവും ഫീസ് കൂടില്ല (No fees Hike). 2022-23 അക്കാദമിക വര്‍ഷത്തിലും ഫീസ് വര്‍ദ്ധിപ്പിക്കാന്‍  അധികൃതര്‍ അനുമതി നല്‍കിയില്ല. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് (Third academic year) ദുബൈയില്‍ സ്‍കൂള്‍ ഫീസ് വര്‍ദ്ധിക്കാതെ തുടരുന്നത്.

ശമ്പളവും വാടകയും മറ്റ് ചെലവുകളും ഉള്‍പ്പെടെ സ്‍കൂള്‍ നടത്തിപ്പിനുള്ള ചെലവ് കണക്കാക്കുന്ന എജ്യൂക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്സും ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റിയുടെ പരിശോധനയും അടിസ്ഥാനപ്പെടുത്തിയാണ് സ്‍കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കേണ്ടതുണ്ടോ എന്ന് അധികൃതര്‍ തീരുമാനിക്കുന്നത്. ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് ഇതിനായി എജ്യുക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്സ് തയ്യാറാക്കുന്നത്. ഇത്തവണത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചും ഫീസ് വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്ന തീരുമാനമാണ് അധികൃതര്‍ കൈക്കൊണ്ടത്. ഇത് മൂന്നാം വര്‍ഷമാണ് ദുബൈയില്‍ സ്‍കൂള്‍ ഫീസ് ഇങ്ങനെ ഒരേ നിലയില്‍ തുടരുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സ്‍കൂള്‍ ഫീസില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിരുന്നു. എന്നാല്‍ 2018-19 അദ്ധ്യയന വര്‍ഷം രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് ദുബൈ ഭരണകൂടം സ്‍കൂള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. തൊട്ടടുത്ത വര്‍ഷം പരമാവധി 4.14 ശതമാനം വരെ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് ഇതുവരെ ഫീസ് വര്‍ദ്ധനവുണ്ടായിട്ടില്ല.

കണക്കുകള്‍ പ്രകാരം 2021 ഫെബ്രുവരി മുതല്‍ ദുബൈയിലെ സ്വകാര്യ സ്‍കൂളുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 5.8 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21 പുതിയ സ്‍കൂളുകള്‍ കൂടി ആരംഭിക്കുകയും ചെയ്‍തു. ഇതോടെ ദുബൈ എമിറേറ്റിലെ സ്വകാര്യ സ്‍കൂളുകളുടെ എണ്ണം 215 ആയി.  അതേസമയം ഈ വര്‍ഷവും സ്‍കൂള്‍ ഫീസ് വര്‍ദ്ധിക്കില്ലെന്ന പ്രഖ്യാപനം പ്രവാസി രക്ഷിതാക്കള്‍ക്ക് നല്‍കുന്ന ആശ്വാസവും ചില്ലറയല്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം