
ദമാസ്കസ്: സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ പ്രധാന വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു. വിമത സായുധ സംഘം അധികാരം പിടിച്ചെടുത്തതോടെ സിറിയൻ പ്രസിഡന്‍റ് ബാഷർ അൽ അസാദ് ദമാസ്കസിൽ നിന്ന് പലായനം ചെയ്തതിന് ശേഷം ഇതാദ്യമായാണ് ചൊവ്വാഴ്ച വീണ്ടും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിച്ചത്.
ചൊവ്വാഴ്ച 11.45ന് യുഎഇയിലെ ഷാര്‍ജയിലേക്കുള്ള സിറിയന്‍ എയര്‍ലൈന്‍ വിമാനം പറന്നുയര്‍ന്നു. ഡിസംബര്‍ എട്ടിന് ശേഷം ഈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ആദ്യ അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസാണിത്. ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനവും ഇന്നലെ ദമാസ്കസ് വിമാനത്താവളത്തിലെത്തിയിരുന്നു. ഏകദേശം 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഖത്തറി വാണിജ്യ വിമാനം ദമാസ്കസിലെത്തുന്നത്. ദോഹയില്‍ നിന്ന് പുറപ്പെട്ട വിമാനം ഉച്ചയ്ക്ക് ഒരു മണിക്ക് ദമാസ്കസിലെത്തി.
2011-ൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നാണ് വർഷങ്ങളോളം നീണ്ട ആഭ്യന്തരയുദ്ധത്തിന് സിറിയ സാക്ഷ്യം വഹിച്ചത്. ആഭ്യന്തര യുദ്ധത്തെ തുടർന്ന് 500,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ഒടുവിൽ വിമത സായുധ സംഘം സിറിയൻ ഭരണം പിടിച്ചെടുത്തത് ഡിസംബര്‍ എട്ടോടെ ആയിരുന്നു. പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടോടി റഷ്യയിൽ അഭയം പ്രാപിച്ചു.
Read Also - സർവീസുകൾ കൂട്ടി എയർ ഇന്ത്യ എക്സ്‍പ്രസ്; കോഴിക്കോട് നിന്നുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത, ബുക്കിങ് തുടങ്ങി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ