
മസ്കറ്റ്: ചലച്ചിത്ര രംഗത്തെ രചന, തിരക്കഥ, സംഗീതം, അഭിനയം, ക്യാമറ, സംവിധാനം എന്നീ മേഖലകളില്‍ വിദ്യാത്ഥികൾക്കു തങ്ങളുടെ കഴിവുകൾ പ്രദര്‍ശിപ്പിക്കുവാനും പരീക്ഷിക്കുവാനും ഒരു വേദി ഒരുക്കുകയായിരുന്നു ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് ഷോർട് ഫിലിം ഫെസ്റ്റിവലിലൂടെ ലക്ഷ്യം വെച്ചിരുന്നത്.
ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ ഭാഷകളിലുള്ള ഇരുപത്തിയെട്ടോളം ചിത്രങ്ങൾ മത്സരത്തിനായി എത്തിയിരുന്നു. എല്ലാ ചിത്രങ്ങളുടെയും രചന, തിരക്കഥ, അഭിനയം, സംവിധാനം എന്നിവ വളരെ ഉയർന്ന നിലവാരം പുലർത്തിയിരുന്നുവെന്നു ജൂറി സമതി വിലയിരുത്തി. മസ്കറ്റ് ഇന്ത്യൻ സ്കൂളിലെ വിദ്യാര്‍ത്ഥികൾ ഒരുക്കിയ 'ഇന്സൈറ്'( INSIGHT) എന്ന ഷോർട് ഫിലിം എവർ റോളിങ്ങ് ട്രോഫിക്ക് അർഹരായി. മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ ചിത്രം 'ഹ്യൂമാനിറ്റീസ് -സ്ട്രീം നോട് ടേക്കൺ' (HUMANITIES - STREAM NOT TAKEN )ഒരുക്കിയതും മസ്കറ്റ് ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ ആയിരുന്നു. സലാല ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ 'ക്യാൻഡിൽ'( CANDLE) എന്ന ഷോർട് ഫിലിം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാമത് ഹ്രസ്വ ചലച്ചിത്ര മേള 2020 സീബ് ഇന്ത്യൻ സ്കൂളിൽ നടക്കും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam