ഒമാനില്‍ പുതിയ കൊവിഡ് രോഗികള്‍ നൂറില്‍ താഴെ മാത്രം

By Web TeamFirst Published Dec 23, 2020, 3:39 PM IST
Highlights

ഏപ്രില്‍ 13ന് ശേഷം ആദ്യമായാണ് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നൂറില്‍ താഴെയെത്തുന്നത്. 

മസ്‍കത്ത്: ഒമാനില്‍ ഇന്ന് 93 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 13ന് ശേഷം ആദ്യമായാണ് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നൂറില്‍ താഴെയെത്തുന്നത്. ഒരു കൊവിഡ് മരണം മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഒമാനില്‍ ഇതുവരെ 1,28,236 പേര്‍ക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,20,178 പേരും രോഗമുക്തരായിട്ടുണ്ട്. 93.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ആകെ 1491 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 77 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 36 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

click me!