അഞ്ചുപേരടങ്ങുന്ന സംഘം, കൂട്ടത്തിൽ മൂന്ന് പ്രവാസികളും, പിടികൂടിയപ്പോൾ കൈവശം റൈഫിളുകള‍ടക്കം നൂറുകണക്കിന് തോക്കുകൾ

Published : Aug 11, 2025, 05:21 PM IST
unlicensed firearms

Synopsis

ആ​യു​ധ ക​ട​ത്തു​മാ​യി ബന്ധപ്പെട്ട് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വി​ധ ത​രം തോ​ക്കു​ക​ളു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ദോഹ: രാജ്യത്തേക്ക് ലൈസൻസില്ലാത്ത തോക്കുകൾ കടത്തുന്ന സംഘത്തിലെ അഞ്ചുപേരെ ഖത്തർ ആഭ്യന്തരമന്ത്രാലയം പിടികൂടി. രണ്ട് സ്വദേശികളും മൂന്ന് വിദേശികളും അടങ്ങുന്ന സംഘത്തെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തത്. ആ​യു​ധ ക​ട​ത്തു​മാ​യി ബന്ധപ്പെട്ട് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വി​ധ ത​രം തോ​ക്കു​ക​ളു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇവരിൽ നിന്നും റൈഫിളുകൾ അടക്കം നൂറുകണക്കിന് അനധികൃത തോക്കുകൾ കണ്ടെടുത്തു.

തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാഗമായി അഞ്ചുപേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആ​യു​ധകടത്തിനുപിന്നിൽ പ്രവർത്തിച്ചതായി സംശയിക്കപ്പെടുന്നവരെ കണ്ടെത്താനായി അധികൃതർ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. വ്യാഴാഴ്ച അബു സംറ അതിർത്തിയിൽ 300 മെഷീൻഗൺ വെടിയുണ്ടകളുമായി രണ്ടുപേരെ പിടികൂടിയിരുന്നു. രാജ്യത്തെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും ലൈസൻസില്ലാത്ത തോക്കുകൾ കൈവശം വയ്ക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃത ഇടപാടുകളിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റമദാനിൽ വാഹനാപകടങ്ങൾ കൂടുതൽ നടക്കുന്നത് ഉച്ചനേരങ്ങളിലെന്ന് കണക്ക്
യുഎഇയിൽ 2024 ൽ പെയ്ത ആ മഴയ്ക്ക് പിന്നിൽ...