കുവൈത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ പേരിൽ വൻ തട്ടിപ്പ്; വസ്ത്രങ്ങളും വീട്ടുപകരണങ്ങളും മറിച്ചുവിറ്റ അഞ്ചുപേർ അറസ്റ്റിൽ

Published : Oct 03, 2026, 05:54 PM IST
kuwait arrest

Synopsis

കുവൈത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ സാധനങ്ങൾ ശേഖരിച്ച് മറിച്ചുവിറ്റ അഞ്ചംഗ സംഘത്തെ അധികൃതർ അറസ്റ്റ് ചെയ്തു. ചാരിറ്റി സംഘടനയുടെ വെബ്സൈറ്റും നമ്പറും ഉപയോഗിച്ച് ജനങ്ങളിൽ നിന്ന് ശേഖരിച്ച വസ്തുക്കൾ വിറ്റ് ഇവർ പ്രതിമാസം 60,000 ദിനാർ വരെ ലാഭമുണ്ടാക്കിയിരുന്നു.

കുവൈത്ത് സിറ്റി: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ലഭിക്കുന്ന വസ്തുക്കൾ ശേഖരിച്ച് സ്വന്തം ലാഭത്തിനായി മറിച്ചുവിറ്റ അഞ്ച് പേരടങ്ങുന്ന സംഘത്തെ കുവൈത്ത് അധികൃതർ പിടികൂടി. മൂന്ന് സിറിയൻ പൗരന്മാരും രണ്ട് ഈജിപ്ത് പൗരന്മാരുമാണ് അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ഭാഗമായുള്ള ജാഹ്റ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഒരു ഫർണിച്ചർ മൂവിങ് കമ്പനിയിലെ ജീവനക്കാരൻ, ഒരു ജീവകാരുണ്യ സംഘടനയുടെ അറിവില്ലാതെ അവരുടെ ഡൊണേഷൻ പ്രൊജക്റ്റിന്റെ വെബ്‌സൈറ്റും ഫോൺ നമ്പറും വാടകയ്‌ക്കെടുക്കുകയായിരുന്നു.

സംഭാവന നൽകുന്നുവെന്ന് ധരിപ്പിച്ച് ജനങ്ങളിൽ നിന്ന് വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, ഫർണിച്ചറുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഈ വെബ്‌സൈറ്റും നമ്പറും ഉപയോഗിച്ച് പ്രതികൾ ശേഖരിക്കുകയായിരുന്നു. ചാരിറ്റി ആവശ്യങ്ങൾക്കായി വിനിയോഗിക്കേണ്ട വസ്തുക്കൾ പ്രതികൾ പല പ്രതിനിധികൾ വഴി ശേഖരിക്കുകയും, തുടർന്ന് പ്രാദേശിക വിപണികളിൽ വിൽക്കുകയോ വിദേശത്തേക്ക് കയറ്റി അയക്കുകയോ ചെയ്ത് സ്വന്തം സാമ്പത്തിക നേടത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

ജീവകാരുണ്യ പദ്ധതിയുടെ മറവിൽ നടത്തിയ ഈ തട്ടിപ്പിലൂടെ പ്രതികൾക്ക് പ്രതിമാസം ഏകദേശം 60,000 കുവൈത്ത് ദിനാർ വരെ ലാഭം ലഭിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആംഘറ പ്രദേശത്തുള്ള കമ്പനിയുടെ ഗോഡൗൺ അധികൃതർ കണ്ടെത്തുകയും, പിടിച്ചെടുത്ത വസ്തുക്കളുടെ കാര്യത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. കുറ്റകൃത്യത്തിൽ പങ്കാളികളായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്മിത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ; ക്യാപ്റ്റന്‍റെ ധൈര്യത്തെയും ഉത്തരവാദിത്തത്തെയും പ്രശംസിച്ച് ദുബായ് കിരീടാവകാശി
യുഎഇയിൽ കൊടുംചൂടിന് ശമനം, മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്; ഇനി തണുപ്പേറിയ ദിവസങ്ങൾ