
അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് ജൂലൈ മാസം നടത്തിയ നാല് പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയികളായ ഓരോരുത്തരും മൂന്ന് ലക്ഷം ദിര്‍ഹം വീതം സ്വന്തമാക്കി. ഇതിന് പുറമെ നടന്ന ബിഗ് സമ്മര്‍ ബൊണാണ്‍സ നറുക്കെടുപ്പില്‍ വിജയിച്ച ഭാഗ്യവാന് ലഭിച്ചതാവട്ടെ അഞ്ച് ലക്ഷം ദിര്‍ഹവും. ഈ പ്രത്യേക നറുക്കെടുപ്പുകളിലെല്ലാം കൂടി വിജയികള്‍ 15 ലക്ഷത്തിലേറെ ദിര്‍ഹമാണ് (മൂന്ന് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.
ജൂലൈ മാസം നടത്തിയ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ നൗഷാദ് കുട്ടിയാണ് വിജയിയായത്. മൂന്ന് ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ അദ്ദേഹം ഖത്തറില്‍ ഒരു ട്രേഡിങ് സര്‍വീസസ് കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റില്‍ നിന്ന് ടെലിഫോണ്‍ കോള്‍ ലഭിച്ച നിമിഷത്തില്‍ അത്യധികം സന്തോഷിച്ച അദ്ദേഹം ഈ വിജയത്തിലൂടെ ജീവിതത്തില്‍ വരുന്ന മാറ്റത്തിനായി കാത്തിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ ദാമിസെട്ടി രാമ കിരണ്‍ കുമാറാണ് ജൂലൈയിലെ രണ്ടാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ വിജയായി മൂന്ന് ലക്ഷം ദിര്‍ഹം നേടിയത്. കഴിഞ്ഞ കുറേ വര്‍ഷമായി തന്റെ പത്ത് സുഹൃത്തുക്കളുമായി ചേര്‍ന്ന് പണം സമാഹരിച്ച് അദ്ദേഹം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. സമ്മാനം ലഭിച്ച വിവരം ബിഗ് ടിക്കറ്റ് പ്രതിനിധി വിളിച്ചറിയിച്ചപ്പോള്‍ അദ്ദേഹം സന്തോഷം മറച്ചുവെച്ചില്ല. സുഹൃത്തുക്കളുമായി പങ്കുവെയ്‍ക്കുന്ന സമ്മാനത്തുകയില്‍ നിന്ന് തനിക്ക് ലഭിക്കുന്ന പണം നാട്ടില്‍ കുടുംബത്തിനായി ചെലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരന്‍ തന്നെയായ ഫയാസ് പറഞ്ഞാറയിലാണ് ജൂലൈയില്‍ നടന്ന മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ മൂന്ന് ലക്ഷം ദിര്‍ഹം നേടിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ അജ്‍മാനില്‍ സെയില്‍സ് റെപ്രസന്റേറ്റീവായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ കുറേ വര്‍ഷമായി തന്റെ ഒരു ബന്ധുവുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് എടുക്കുകയാണെന്ന്, സമ്മാന വിവരം അറിയിച്ചുകൊണ്ട് ബന്ധപ്പെട്ട ബിഗ് ടിക്കറ്റ് പ്രതിനിധിയോട് അദ്ദേഹം പറഞ്ഞു. തനിക്ക് ലഭിക്കുന്ന പണം ഉപയോഗിച്ച് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.
ജൂലൈയിലെ അവസാന പ്രതിവാര നറുക്കെടുപ്പില്‍ വിജയായി മൂന്ന് ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ബംഗ്ലാദേശ് സ്വദേശിയായ റിങ്കു ദേബ് രദാ കാന്തയാണ്. ജൂലൈയിലെ അവസാന ആഴ്‍ച ടിക്കറ്റെടുത്ത അദ്ദേഹം ഷാര്‍ജയിലാണ് താമസിക്കുന്നത്. സമ്മാനം ലഭിക്കുന്ന പണം എങ്ങനെ ചെലഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന്, താനും സുഹൃത്തും ചേര്‍ന്ന് നടത്തുന്ന ബിസിനസിലേക്ക് മുഴുവന്‍ തുകയും നിക്ഷേപിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. "ഭാഗ്യമാണ് ബിഗ് ടിക്കറ്റിന്റെ അടിസ്ഥാനം, എന്റെ ഭാഗ്യം കൊണ്ടുമാത്രമാണ് എനിക്ക് ഈ തുക സമ്മാനമായി ലഭിച്ചതെന്ന് തന്നെയാണ് എന്റെ വിശ്വാസം" -ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് റിങ്കു നല്‍കുന്ന സന്ദേശം ഇതാണ്.
ബിഗ് ടിക്കറ്റിന്റെ ആദ്യത്തെ ക്യാഷ് ബൊണാണ്‍സ നറുക്കെടുപ്പിലെ വിജയിയായ കോളിന്‍ ഡിസൂസ 30 വര്‍ഷം മുമ്പ് തന്റെ കുട്ടിക്കാലത്താണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. അബുദാബിയില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ആരംഭിച്ച സമയമായിരുന്നു അത്. വലുതാവുമ്പോള്‍ ബിഗ് ടിക്കറ്റ് എടുക്കണമെന്നായിരുന്നു അന്നു മുതല്‍ അദ്ദേഹത്തിന്റെ ആഗ്രഹം. 15 വര്‍ഷം മുമ്പ് ആദ്യമായി ജോലി ലഭിച്ചപ്പോള്‍ മുതല്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങി. അന്ന് മുതല്‍ എല്ലാ മാസവും ടിക്കറ്റെടുത്തിരുന്ന അദ്ദേഹത്തിന് ഒടുവില്‍ ജീവിതം മാറിമറിയുന്ന സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ബിഗ് ടിക്കറ്റില്‍ നിന്ന് ലഭിച്ചു. ഇന്ത്യക്കാരനായ കോളിന്‍ ഡിസൂസ ഭാര്യയ്‍ക്കും മക്കള്‍ക്കുമൊപ്പം ഇപ്പോഴും അബുദാബിയില്‍ തന്നെയാണ് താമസിക്കുന്നത്. സീനിയര്‍ അക്കൌണ്ടന്റായി ജോലി ചെയ്യുന്ന അദ്ദേഹം സമ്മാനത്തുക, കുട്ടികളുടെ ഭാവി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും വെബ്‍സൈറ്റും സന്ദര്‍ശിക്കാം. പ്രതിവാര നറുക്കെടുപ്പുകളുടെ സമയത്ത് എടുക്കുന്ന ബിഗ് ടിക്കറ്റുകള്‍ തൊട്ടടുത്ത ഒരു പ്രതിവാര നറുക്കെടുപ്പിലേക്ക് മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. അതല്ലാതെ എല്ലാ ആഴ്‍ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പില്‍ അവ ഉള്‍പ്പെടുത്തുകയില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam