ഗള്‍ഫില്‍ ബലി പെരുന്നാളിന് അഞ്ച് ദിവസം അവധി ലഭിച്ചേക്കും

Published : Jul 29, 2018, 07:18 PM ISTUpdated : Jul 30, 2018, 12:16 PM IST
ഗള്‍ഫില്‍ ബലി പെരുന്നാളിന് അഞ്ച് ദിവസം അവധി ലഭിച്ചേക്കും

Synopsis

ഓഗസ്റ്റ് 11നാണ് ദുല്‍ഹജ്ജ് മാസത്തിന്റെ തുടക്കം കുറിച്ചുള്ള മാസപ്പിറവി പ്രതീക്ഷിക്കുന്നത്. സൂര്യാസ്തമയത്തിന് 10 മിനിറ്റിന് ശേഷം ചന്ദ്രന്‍ അസ്തമിക്കും. ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകള്‍ പ്രകാരം അന്ന് മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യത വളരെ കുറവാണ്.

ദുബായ്: വാരാന്ത്യത്തിലെ അവധി ഉള്‍പ്പെടെ പ്രവാസികള്‍ക്ക് ബലി പെരുന്നാളിന് അഞ്ച് അവധി ദിനങ്ങള്‍ ലഭിച്ചേക്കുമെന്ന് സൂചന. കണക്കുകൂട്ടലുകള്‍ പ്രകാരം ഓഗസ്റ്റ് 22 ബുധനാഴ്ചയായിരിക്കാനാണ് സാധ്യതയെന്ന് ഷാര്‍ജ സെന്റര്‍ ഫോര്‍ സ്പേസ് ആന്റ് ആസ്ട്രോണമി ഡെപ്യൂട്ടി ഡയറക്ടര്‍ ഇബ്രാഹീം അല്‍ ജര്‍വാന്‍ അഭിപ്രായപ്പെട്ടത്.

ഓഗസ്റ്റ് 11നാണ് ദുല്‍ഹജ്ജ് മാസത്തിന്റെ തുടക്കം കുറിച്ചുള്ള മാസപ്പിറവി പ്രതീക്ഷിക്കുന്നത്. സൂര്യാസ്തമയത്തിന് 10 മിനിറ്റിന് ശേഷം ചന്ദ്രന്‍ അസ്തമിക്കും. ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകള്‍ പ്രകാരം അന്ന് മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ അറഫാ ദിനം ഓഗസ്റ്റ് 21 ചെവ്വാഴ്ചയും ബലി പെരുന്നാള്‍ 22 ബുധനാഴ്ചയുമായിരിക്കാനാണ് സാധ്യത കാണുന്നത്. അറഫാ ദിനവും ബലി പെരുന്നാള്‍ ദിനവും യുഎഇയിലെ ഔദ്ദ്യോഗിക അവധി ദിവസങ്ങളാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബാഗ്ദാദിൽ തട്ടിക്കൊണ്ടുപോയ അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ വിട്ടയച്ചു
ട്രംപിന്റെ അന്ത്യശാസനത്തിന് വഴങ്ങാതെ ഇറാൻ, ഒരു വലിയ നാഗരികത ഇന്ന് രാത്രി ഇല്ലാതാകുമെന്ന് ട്രംപ്