
റിയാദ്: ദക്ഷിണ സൗദിയിലെ അബഹക്ക് സമീപം ളൽഅ് ചുരത്തിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ടാണ് രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. വിവരമറിഞ്ഞ ഉടനെ നാല് യൂനിറ്റ് ആംബുലൻസ് സംഘം സ്ഥലത്തെത്തിയിരുന്നതായി അസീർ മേഖല റെഡ്ക്രസൻറ് വക്താവ് മുഹമ്മദ് ബിൻ ഹസൻ ശഹ്രി പറഞ്ഞു. അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും വക്താവ് പറഞ്ഞു.
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു
കൊവിഡ് ബാധിച്ച് തൃശ്ശൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam