
കുവൈത്ത് സിറ്റി: വിവിധ ലഹരിമരുന്നുകളുമായി അഞ്ചുപേരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ ആണ് ഇവരെ പിടികൂടിയത്. 2 കിലോഗ്രാം ലഹരിമരുന്നാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ 149 പാക്കറ്റ് ഹാഷിഷുമായി രണ്ടുപേരെ പിടികൂടിയിരുന്നു. ഫായില്‍ക ഐലന്‍ഡില്‍ നിന്നാണ് കുവൈത്ത് തീര സംരക്ഷണസേന ഇവരെ പിടികൂടിയത്. അറബ് സ്വദേശികളാണ് പിടിയിലായത്.
അനാശാസ്യ പ്രവര്‍ത്തനം; വിവിധ രാജ്യക്കാരായ 48 പ്രവാസികള്‍ അറസ്റ്റിലായി
വിമാനത്താവളത്തിലെത്തിയ രണ്ട് ഏഷ്യന്‍ യാത്രക്കാരില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിരുന്നു. 55 പാക്കറ്റ് ഹാഷിഷ്, 200 ലാറിക ഗുളികകള്‍ എന്നിവയാണ് രണ്ട് യാത്രക്കാരില്‍ നിന്ന് കുവൈത്ത് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തിയത്. പിടിയിലായവര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി പരിശോധന ശക്തം; നിരവധി പേര്‍ അറസ്റ്റില്‍
പരിശോധനകള്‍ തുടരുന്നു; അറസ്റ്റിലായത് നിരവധി പ്രവാസികള്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ സ്ഥലങ്ങളില്‍ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങള്‍ കഴിഞ്ഞ ദിവസം മഹ്‍ബുല, ജലീബ് അല്‍ ശുയൂഖ് ഏരിയകളില്‍ പരിശോധനയ്‍ക്കെത്തി.
താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ ജോലി ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യുന്നുണ്ട്. സ്‍പോൺസര്‍മാരില്‍ നിന്ന് ഒളിച്ചോടി മറ്റ് ജോലികള്‍ ചെയ്യുന്നവരും വിവിധ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ തേടുന്നവരെയും അറസ്റ്റ് ചെയ്യുന്നുണ്ട്. ആഭ്യന്തര മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ കര്‍ശനമാക്കിയത്.
കഴിഞ്ഞ ദിവസം 90 പ്രവാസികളെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ്, ട്രാഫിക് സെക്ടര്‍ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഹ്, പബ്ലിക് സെക്യൂരിറ്റി അണ്ടര്‍ സെക്രട്ടറി അബ്‍ദുല്ല അല്‍ റജീബ് എന്നിവര്‍ കഴിഞ്ഞ ദിവസം പരിശോധനകള്‍ വിലയിരുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ