രക്ഷപ്പെടുത്തണം, മലമുകളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചെത്തിയ കോൾ; പറന്നെത്തി 5 പേരെയും താഴെയിറക്കി ദുബൈ പൊലീസ്

Published : Jan 14, 2025, 03:23 PM ISTUpdated : Jan 14, 2025, 03:26 PM IST
രക്ഷപ്പെടുത്തണം, മലമുകളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചെത്തിയ കോൾ; പറന്നെത്തി 5 പേരെയും താഴെയിറക്കി ദുബൈ പൊലീസ്

Synopsis

മലമുകളില്‍ കുടുങ്ങിയ ഇവര്‍ക്ക് തിരിച്ചിറങ്ങാനായില്ല. തുടര്‍ന്നാണ് സഹായത്തിനായി അധികൃതരെ വിളിച്ചത്. 

ദുബൈ: ഹത്ത മലനിരകളില്‍ കുടുങ്ങിപ്പോയ അഞ്ച് പര്‍വ്വതാരോഹകരെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്. ഹത്ത മലമുകളില്‍ കയറിയ ഇവര്‍ തിരിച്ചിറങ്ങാനാകാതെ കുടുങ്ങുകയായിരുന്നു. എയര്‍ ലിഫ്റ്റ് ചെയ്താണ് അഞ്ചുപേരെയും രക്ഷപ്പെടുത്തിയതെന്ന് ദുബൈ പൊലീസ് തിങ്കളാഴ്ച അറിയിച്ചു.

ദുബൈ പൊലീസിന്‍റെ എയര്‍ വിങ്ങും ഹത്ത ബ്രേവ്സ് യൂണിറ്റും ദുബൈ ആംബുലന്‍സ് സര്‍വീസുമായി സഹകരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ട് പൈലറ്റുമാര്‍, രണ്ട് എയര്‍ ആംബുലൻസ് ഉദ്യോഗസ്ഥര്‍, ഒരു വഴികാട്ടി എന്നിവരാണ് രക്ഷാപ്രവര്‍ത്തക സംഘത്തില്‍ ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയ അഞ്ച് പേരെയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി.

Read Also -  ഒഴുകിയെത്തിയത് 1.71 കോടി ആളുകൾ; കണക്കുകളിൽ മുന്നേറി ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം, യാത്രക്കാർ വർധിച്ചു

മലമുകളില്‍ കുടുങ്ങിയ ഇവര്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചിരുന്നതായി എയര്‍ വിങ് സെന്‍റര്‍ ഡയറക്ടര്‍ പൈലറ്റ് കേണല്‍ സലിം അല്‍ മസ്റൂയി പറഞ്ഞു. തുടര്‍ന്ന് ഇവരുടെ ലൊക്കേഷന്‍ കണ്ടെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഹെലികോപ്റ്റര്‍ സംഘത്തെ അയയ്ക്കുരയായിരുന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ 999 എ​ന്ന ന​മ്പ​റി​ലും ദു​ബൈ പൊ​ലീ​സ്​ ആ​പ്പി​ലെ ‘SOS’ എ​ന്ന ഓ​പ്​​ഷ​നി​ലും സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം