2023നെ അപേക്ഷിച്ച് വലിയ വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.
ഷാര്‍ജ: കഴിഞ്ഞ വര്‍ഷം ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത് 1.71 കോടി യാത്രക്കാര്‍. ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റിയാണ് 2024ലെ യാത്രക്കാരുടെ കണക്ക് പുറത്തുവിട്ടത്. 17,101,725 യാത്രക്കാരാണ് 2024ല്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നു പോയത്.
2023ലേക്കാള്‍ 11.4 ശതമാനം വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. 15,356,212 യാത്രക്കാരാണ് 2023ല്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത്. 2024ല്‍ ഷാര്‍ജ വിമാനത്താവളം വഴി കടന്നുപോയ വിമാനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 107,760, വിമാനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴി പോയത്. 2023നെ അപേക്ഷിച്ച് 9.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കാര്‍ഗോ സര്‍വീസിലും വര്‍ധനവുണ്ടായി. വിമാന യാത്ര, ലോജിസ്റ്റിക്സ് മേഖലകളില്‍ ആഗോള ഹബ്ബായി ഷാര്‍ജ എയര്‍പോര്‍ട്ട് മാറിയതിന് തെളിവാണ് ഈ കണക്കുകളെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിദ്ഫ പറഞ്ഞു.
Read Also - കിടിലൻ ഇളവുമായി ബജറ്റ് എയർലൈൻ; യാത്രക്കാർക്ക് സന്തോഷം, സാധനങ്ങൾ കുറക്കേണ്ട, ബാഗേജ് അലവൻസ് കൂട്ടി എയർ അറേബ്യ
